sections
MORE

"വര്‍ക്ക് ഫ്രം ഹോം' സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ ബേ മലയാളി ‘അന്താക്ഷരി പയറ്റ്'

baymalayali_pic
SHARE

“Although the world is full of suffering, it is also full of the overcoming of it”---Helen Keller

സാന്‍ഫ്രാന്‍സിസ്‌കോ∙ "വര്‍ക്ക് ഫ്രം ഹോം "  സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാം  നമുക്ക് സംഗീതത്തിലൂടെ, മരണം കറുത്ത ചിറകുകള്‍ വീശുമ്പോള്‍ മലയാളി കുടുംബങ്ങളേ, നമുക്ക് കൈ കോര്‍ക്കാം. സാമൂഹ്യ സമ്പര്‍ക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ മുന്നില്‍ കണ്ട് , അതിനെ അതിജീവിക്കാനുള്ള  വിനോദ പരിപാടി ബേ മലയാളി ആസൂത്രണം ചെയ്യുന്നു . രാജ്യം മുഴുവനുമുള്ളവര്‍ക്ക് കുടുംബ സമേതം പങ്കെടുക്കാവുന്ന “അന്താക്ഷരി പയറ്റ്”.

ലോകം മുഴുവന്‍ ഭീതിയിലാഴ്ത്തി  കൊറോണ  വൈറസ്  സംഹാര  താണ്ഡവം  തുടരുന്നു . സ്വജീവന്‍  പണയപ്പെടുത്തി  രോഗികളെ  ശുശ്രൂഷിക്കുന്ന  ആതുര  സേവകര്‍ , ജോലി  നഷ്ടപ്പെട്ട് കടുത്ത  സാമ്പത്തിക  പ്രതിസന്ധിയിലാകുന്ന സാധാരണക്കാര്‍ , അത്യാവശ്യ  ചികിത്സകള്‍ മാറ്റിവെക്കേണ്ടി  വരുന്ന  രോഗികള്‍  ഇങ്ങനെ  പോകുന്നു  ആശങ്കകളുടെ  നീണ്ട നിര . ശുഭാപ്തി വിശ്വാസികളായി  നമുക്ക്  പറയാം    ഇതും നമ്മള്‍  അതിജീവിക്കും. ഒറ്റനോട്ടത്തില്‍  ഭാഗ്യവാന്മാര്‍  എന്ന്  വിശേഷിപ്പിക്കാന്‍  തോന്നുന്ന  അടുത്ത  വിഭാഗമാണ്  വീട്ടിലിരുന്നു  ജോലി ചെയ്യാന്‍  അവസരം  ലഭിച്ചവര്‍ .  എന്നാല്‍  മനുഷ്യന്റേത്  ഒരു  വിചിത്ര  ജീവിതമാണ് .ഒറ്റയ്ക്കിരിക്കുമ്പോള്‍  കൂട്ടത്തില്‍  ചേരുവാനും എന്നാല്‍  കൂട്ടത്തില്‍ ചേരുമ്പോള്‍  ഒറ്റയ്ക്കിരിക്കുവാനും  അറിഞ്ഞോ  അറിയാതെയോ  ആഗ്രഹിച്ചു  പോകുന്ന  വിചിത്ര  ജീവികള്‍. എന്നും  ഓഫീസില്‍  പോകുമ്പോള്‍  വീട്ടിലിരുന്നു  ജോലി  ചെയ്യാന്‍  കഴിഞ്ഞെങ്കില്‍ എന്നും  വീട്ടില്‍  ഇരിക്കുമ്പോള്‍  ഓഫീസില്‍  പോയാല്‍  മതിയായിരുന്നു  ഇങ്ങനെ   ചിന്തയില്‍ ഊഞ്ഞാലാടുന്നവര്‍. പ്രത്യക്ഷത്തില്‍ വീട്ടില്‍ ഇരുന്നു  ജോലി ചെയ്യുന്നത്  സ്വാതന്ത്ര്യമല്ലേ എന്നു  തോന്നുമെങ്കിലും  അവിടെ  ഒളിഞ്ഞിരിക്കുന്ന  ചില  ഒഴിയാബാധകളുണ്ട് . പ്രത്യേകിച്ചും  പൂര്‍ണ്ണമായും  സാമൂഹ്യ  സമ്പര്‍ക്കം  നിരോധിച്ചിരിക്കുന്ന ഈ  കാലഘട്ടത്തില്‍  ചിലര്‍ക്കെങ്കിലും  ഇതു കഠിനമായ  മാനസിക  സമ്മര്‍ദ്ദത്തിന്  കാരണമായേക്കാം . സഹപ്രവര്‍ത്തകരില്‍  നിന്ന്  അകന്നു  നില്‍ക്കുക , ചെയ്യുന്ന  ജോലികള്‍  വേണ്ടത്ര  ശ്രദ്ധിക്കപ്പെടുന്നില്ല  എന്ന  തോന്നലുണ്ടാകുക, മേലധികാരികളുടെ  പ്രോത്സാഹനം  കിട്ടുന്നില്ല  എന്ന  ചിന്ത,  ഓഫിസില്‍ നിന്ന്  ദൂരത്തായിരിക്കുമ്പോള്‍ വേണ്ടത്ര  ജോലി  ചെയ്തു  തീര്‍ത്തു  എന്ന  സംതൃപ്തി ലഭിക്കാതിരിക്കുക , ഇതുമൂലം  സ്വയം  ജോലി  ചെയ്യുന്നു  എന്ന്  തെളിയിക്കാനുള്ള  ത്വരയും  അതിനെ  തുടര്‍ന്നുണ്ടായേക്കാവുന്ന  കുറ്റബോധവും ആകാംക്ഷയും  നിരാശയും  ഇങ്ങനെ  അനവധി  ജോലി  സംബന്ധിയായ  പ്രശ്‌നങ്ങള്‍ക്കപ്പുറത്ത്  ഇവര്‍  നേരിട്ടേക്കാവുന്ന  മറ്റൊരു  സംഘര്‍ഷമാണ്  വീടും  ജോലിയും  തമ്മില്‍ സമതുലിതാവസ്ഥ  നിലനിര്‍ത്തുക  എന്നത് . 

ഈ  സാഹചര്യത്തില്‍  വീട്ടിലിരുന്നു പഠിക്കുന്ന  കുട്ടികളെ  സഹായിക്കാനും , ജോലി സമയത്തിനിടെ  മറ്റു  വീട്ടുജോലികളില്‍  ഏര്‍പ്പെടുവാനുമുള്ള  മനുഷ്യസഹജമായ  പ്രേരണകളിലേക്കും  ഇവര്‍  വീണുപോകും . ജോലിയും  വീടും  തമ്മിലുള്ള  അതിര്‍ത്തിരേഖ  വരയ്ക്കുന്നതില്‍  പരാജയപ്പെടുന്നതോടെ  ജോലി  സമയം  എവിടെ  തുടങ്ങണം  എവിടെ  അവസാനിപ്പിക്കണം  എന്നറിയാതെ  വലയുന്ന അവസ്ഥയിലേക്ക്  നീങ്ങും . ഫലമോ കൂടുതല്‍ സമയം  ജോലിക്കു  നീക്കി  വെച്ച്  ഉറക്കം  വരെ  തകരാറിലായേക്കും . രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ ജോലി നഷ്ടപ്പെട്ടേക്കുമോ എന്ന ഭയവും ഈ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടും . ചുരുക്കത്തില്‍ ഭാഗ്യമായി കയ്യില്‍ വന്ന “വര്‍ക്ക് ഫ്രം ഹോം ” പതുക്കെ പതുക്കെ നരകമായി മാറുന്ന അവസ്ഥ . അതെ  മനുഷ്യജീവിതം വിചിത്രമാണ് . എന്നാല്‍  ഹെലന്‍ കെല്ലര്‍  പറഞ്ഞത്  പോലെ  ജീവിതം മുഴുവന്‍  വേദനകളോടൊപ്പം അതിജീവന തന്ത്രങ്ങളും നിറഞ്ഞിരിക്കുന്നു

ഇതാ  ഈ  തത്വം  ഉള്‍ക്കൊണ്ട്  ഈ വിഷമഘട്ടം  തരണം  ചെയ്യുവാന്‍ ബേ മലയാളി  ക്രിയാത്മകമായ പല പദ്ധതികളുമായി  നമുക്ക്  മുന്നില്‍  എത്തുന്നു . ആര്‍ക്കാണ്  സംഗീതം  ഇഷ്ടമില്ലാത്തത്. രോഗാതുരമായ  മനസ്സിന്  ഊര്‍ജ്ജം  പകരാന്‍ സംഗീതം  പോലെ ഫലപ്രദമായ മറ്റെന്തു  മരുന്നുണ്ട് ഭൂമിയില്‍ . “വര്‍ക്ക്  ഫ്രം  ഹോം ” ഫാമി ലികള്‍ക്കായി   കുടുംബ സമേതം ഇതാ  രാജ്യം  മുഴുവനും പങ്കെടുക്കാവുന്ന  വിധത്തില്‍  ഓണ്‍ലൈന്‍  അന്താക്ഷരി  മത്സരം . മ്യൂസിക്  റൌണ്ട് , വീഡിയോ  റൌണ്ട് , ലിറിക്‌സ്  റൌണ്ട് , ഡയലോഗ്  റൌണ്ട്  ബി  ജി   എം  റൌണ്ട്  എന്നിങ്ങനെ  സൂം  പ്ലാറ്റ്‌ഫോമില്‍  നൂറു  പേര്‍ക്ക്  ഒരേ  സമയം ഈ  മത്സരത്തില്‍  പങ്കെടുക്കാം  ഫേസ്ബുക് , യൂട്യൂബ്  എന്നീ ദൃശ്യമാധ്യമങ്ങളിലൂടെ  ഇത്  സ്ട്രീം  ചെയ്തു  പ്രേക്ഷകര്‍ക്ക്  കാണാനുള്ള  അവസരവും  ഉണ്ടാകും .

ഏപ്രില്‍ നാലിനു തുടങ്ങി മൊത്തം  എട്ട്  ആഴ്ച നീണ്ടുനില്‍ക്കുന്ന "അന്താക്ഷരി പയറ്റ്"  സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സിലിക്കണ്‍വാലിയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യവും   കാസർകോഡ്   (CACADE ) കാലിഫോര്‍ണിയ റിയാലിറ്റി സിഇഓയുമായ മനോജ് തോമസ് ആണ്. ഒരാഴ്ച ആറു പേരാണു മത്സരിക്കുക . ഓരോ  ആഴ്ചയും  വിജയിയെ  കണ്ടെത്തി  സമ്മാനങ്ങള്‍  നല്‍കുന്നു , പ്രതിവാര  വിജയികള്‍  ക്രമേണ  ഗ്രാന്‍ഡ് ഫിനാലെ  യില്‍  മത്സരിക്കും . ഓരോ ആഴ്ച്ചയും  വിജയികളാകുന്ന  എട്ട് ടീമുകള്‍  ഫൈനല്‍  മത്സരത്തില്‍  പങ്കെടു ക്കും . അഞ്ച് ഡോളര്‍ ആണ് റജിസ്‌ട്രേഷന്‍ ഫീ.  രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക https://baymalayali.org/anthakshari/

മലയാളി ബിസിനസിനു  കൂടി ഒരു  കൈത്താങ്ങാവുന്ന വിധത്തിലാണ് സമ്മാനപദ്ധതി  ആസൂത്രണം  ചെയ്തിട്ടുള്ളത്. വിജയികളുടെ താമസ സ്ഥലത്തിനടു ത്തുള്ള മലയാളി ബിസിനസ്  കളില്‍ നിന്നും  ബേ  മലയാളി  വാങ്ങുന്ന  ക്യാഷ് സര്‍ട്ടിഫിക്കറ്റുകളായിരിക്കും സമ്മാനം.കോര്‍ഡിനേറ്റര്‍സ് ആയ ജീന്‍ ജോര്‍ജ്, സുഭാഷ് സ്കറിയ , ജിജി ആന്റണി, അനൂപ് പിള്ള , എല്‍വിന്‍ ജോണി , ജോര്‍ജി ജോര്‍ജ്ജ്  , ശരത്, സജന്‍ മൂലേപ്ലാക്കല്‍,  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും . ബേ മലയാളിക്കൊപ്പം കലിഫോര്‍ണിയ യിലെ പ്രമുഖ മലയാളി സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണയോടെയായിരിക്കും ഈ പരിപാടി നടത്തപ്പെടുക.  മങ്ക, സര്‍ഗ്ഗം , വാലി മലയാളി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്സ്  ക്ലബ്,  സര്‍ഗവേദി, മ്യൂസിക് ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റ് മാരായ യഥാക്രമം  ശ്രീജിത് കറുത്തോടി , രാജന്‍ ജോര്‍ജ് , സിന്ധു വര്ഗീസ് , ജോണ്‍ കൊടിയന്‍ , രവി ശങ്കര്‍ എന്നിവര്‍ വേണ്ടത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കോര്‍ഡിനേറ്റർമാരോടൊപ്പം പ്രവര്‍ത്തിക്കുന്നു .

ഫോമാ വെസ്‌റ്റേണ്‍  റീജിയന്‍ ഈ സംരംഭത്തിന് പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട്  വെസ്‌റ്റേണ്‍ റീജിയന്‍  നേതാക്കളായ  സാജു ജോസഫ് , ജോസഫ്, ഔസോ , സിജില്‍ പാലക്കലോടി, റോഷന്‍ ജോണ്‍ എന്നിവരും സംഘാടകര്‍ക്കൊപ്പമുണ്ട്.ഇതിനോട് ചേര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ മാനസിക ശാരീരിക ആരോഗ്യം നില നിര്‍ത്താനായി  ഉടനെ   ഓണ്‍ലൈന്‍ യോഗ കഌസ്സുകള്‍, മൈന്‍ഡ് ഫുള്‍ നെസ്സ്, ഓണ്‍ലൈന്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റുകള്‍  എന്നിവകൂടി  തുടങ്ങും എന്ന് ബേ മലയാളി പ്രസിഡന്റ് ലെബോണ്‍ മാത്യു കല്ലറക്കല്‍ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA