ADVERTISEMENT

ഡിട്രോയിറ്റ് ∙ മിഷിഗൺ മേയർ വിറ്റ്മർ പുറപ്പെടുവിച്ച സ്റ്റെ അറ്റ് ഹോം ഉത്തരവിൽ നിന്നും ദേവാലയങ്ങൾ, സിനഗോഗുകൾ, മോസ്ക്കുകൾ, ക്ഷേത്രങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അൻപത് ആളുകൾ വരെ കൂടുവാനുള്ള അനുവാദപരിധി ഇപ്പോഴും ആരാധനാലയങ്ങൾക്ക് ബാധകമാണെന്നും ഉത്തരവ് ലംഘനമായി കണക്കാക്കി  പിഴ ചുമത്തില്ലെന്നു പുതിയ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. മറ്റ് രീതിയിലുള്ള യാതൊരു ഒത്തുചേരലുകളും അനുവദിക്കുന്നില്ല.

 

ആരാധനാലയങ്ങളെ ഒഴിവാക്കിയ മേയറുടെ ഉത്തരവിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവാലയങ്ങളിൽ എത്തുന്ന മുതിർന്ന തലമുറയ്ക്ക്  രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന കാരണമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദേവാലയങ്ങളിൽ പോയി കോവിഡ്–19 പരത്തുകയല്ല മറിച്ച് ജനങ്ങൾക്ക്  ഉപകാരപ്രദമായ സേവനം, ഭക്ഷണം, മരുന്നുകൾ, അടിയന്തരസഹായം എന്നിവ നൽകുകയാണ് ആരാധനലായങ്ങളുടെ ഇപ്പോഴത്തെ ഉത്തരവാദിത്വം എന്ന് മേയർ വിറ്റ്മർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com