ADVERTISEMENT

ഫ്ലോറിഡാ  ∙ കൊറോണ എന്ന പകർച്ച വ്യാധിയുടെ പിടിയിലായിരിക്കുന്ന നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങൾ കൂട്ടായ്മയിലൂടെ നൽകുവാനുള്ള ശ്രമങ്ങൾ ഫോമാ സൺഷൈൻ റീജിയൻ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

 

ബോധവൽക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കാനുമുള്ള ശ്രമങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. മലയാളി സമൂഹത്തിന്  മാനസിക, വൈകാരിക സൗഖ്യം ഈ പ്രതിസന്ധി ഘട്ടത്തിൽ നൽകുക എന്നുള്ളത് പ്രധാന കാര്യമാണ്. രോഗബാധിതരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വൈകാരിക സമ്മർദ്ദത്തിലാകുന്നതു വളരെ സ്വാഭാവികമാണ്.

 

അവരെ സമാശ്വസിപ്പിക്കാനും സാന്ത്വനം പകരാനുമായി പുരോഹിതരുടേയും സാമൂഹിക പ്രവർത്തകരുടേ തുമായ ഒരു സപ്പോർട്ട് ലൈൻ ഫോമാ സൺഷൈൻ റീജിയന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. അത്യാവശ്യ സമയങ്ങളിൽ ഇവരെ വിളിക്കാവുന്നതാണ്.

 

കേരളത്തിലെ പോട്ട ധ്യാനകേന്ദ്രത്തിലെ ഡയറക്ടറായിരുന്ന ഫാ. മാത്യു ഇലവുങ്കൽ. അദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികൾക്കായി ധ്യാനങ്ങൾ പതിവായി നടത്താറുള്ളതാണ്. റ്റാമ്പാ അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ കാർമ്മികൻ ആർ. കെ. നമ്പൂതിരി, റ്റാമ്പായിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ വികാരിയും  സോഷ്യൽ വർക്കറുമായ ഫാ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പാ, ഒർലാൻഡോയിൽ നിന്നുമുള്ള ഫാ. ഡോ. ജേക്കബ് മാത്യു, സൗത്ത് ഫ്ലോറിഡായിൽ നിന്നുമുള്ള ഫാ. ഷിബു റെജിനോൾഡ്, സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള സോഷ്യൽ വർക്കറും സൈക്കോ തെറാപ്പിസ്റ്റുമായ ആന്റണി ചാത്തം തുടങ്ങിയവരാണ് ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മുടെ സമൂഹത്തെ സഹായിക്കുവാൻ തയാറായിരിക്കുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക്  സൺഷൈൻ ഫോമാ ആർവിപി ബിജു തോണിക്കടവൻ, റീജിയണൽ കോർഡിനേറ്റർ ടി. ഉണ്ണികൃഷ്ണൻ, ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ നോയൽ മാത്യു, പൗലോസ് കുയിലാടൻ‍, അനു ഉല്ലാസ് റീജിയണൽ സെക്രട്ടറി സോണി തോമസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com