ADVERTISEMENT

ന്യൂജഴ്‌സി∙ കാക്കനാട്ട് മണ്ണാംകുന്നില്‍ പരേതനായ മത്തായി ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ (85) മാര്‍ച്ച് 31-നു ചൊവ്വാഴ്ച നിര്യാതയായി. പരേത ഓലിക്കല്‍ കുടുംബാംഗമാണ്. 

മോറിസ് പ്ലെയിന്‍സില്‍ താമസിക്കുന്ന മകള്‍ ലൂസി കുര്യാക്കോസിന്റേയും സാജു കുര്യാക്കോസിന്റേയും കുടുംബത്തോടൊപ്പം അനേക വര്‍ഷങ്ങളായി യുഎസ്എയിലെ ന്യൂജഴ്‌സിയില്‍ താമസിക്കുകയായിരുന്നു പരേത. 

മക്കള്‍: ലൂസി കുര്യാക്കോസ്, ജോസഫ് ശാമുവേല്‍.

മരുമക്കള്‍: സാജു കുര്യാക്കോസ്, ഡോ. സൂസന്‍ ശാമുവേല്‍. 

കൊച്ചുമക്കള്‍: ഡോ. ക്രിസ്റ്റഫര്‍ കുര്യാക്കോസ്, ഡോ. മാത്യു കുര്യാക്കോസ്.

ന്യൂജഴ്‌സി കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ്. ഇന്നലെ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍, അസോസിയേറ്റ് വികാരി റവ.ഫാ. ആകാശ് പോള്‍, വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സംബന്ധിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു കുര്യാക്കോസ് (973 631 1208).

ന്യൂജഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്. 

 വാർത്ത∙ ജോയിച്ചൻ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com