ADVERTISEMENT

കലിഫോർണിയ ∙ അമേരിയ്ക്കയിൽ കോവിഡ്–19 വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോളവും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000ത്തിന് മുകളിലെത്തുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്വാറന്റീൻ പ്രഖ്യാപിക്കണമെന്നു കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം മറ്റു സംസ്ഥാന ഗവർണർമാരോടാവശ്യപ്പെട്ടു.

coronaalert

 

മിക്ക സംസ്ഥാനങ്ങളിലും ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് അതാതു ഗവർണർമാർ ക്വാറന്റിൻ പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും 11 സംസ്ഥാനങ്ങളിലെങ്കിലും ഇനിയും ഗവർണർമാർ പ്രഖ്യാപനം  വൈകിക്കുന്നു.

 

കലിഫോർണിയ സംസ്ഥാനമാണ് ആദ്യമായി കോവിഡ് –19 തടയാൻ ക്വാറന്റീൻ പ്രഖ്യാപനം നടത്തിയത്. മാർച്ച് 19 ന് ഗവർണർ ഗാവിൻ ന്യൂസം സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രഖ്യാപിച്ച് സോഷ്യൽ ഡിസ്റ്റൻസ് നടപ്പാക്കിയതു മൂലം കലിഫോർണിയയിൽ വൈറസ് ബാധ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ കുറച്ച് ശതമാനം മാത്രം.

ന്യൂയോർക്കിൽ വ്യാഴാഴ്ച വൈകിട്ടോടെയുള്ള കണക്കുകൾ പ്രകാരം 2,538 പേർ കൊറോണ ബാധിച്ച് മരിക്കുകയും 93,050 പേർക്ക് രോഗബാധയുള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com