ADVERTISEMENT

ഹൂസ്റ്റൺ∙ഡയറക്റ്റ് ബാങ്ക് നിക്ഷേപ വിവരങ്ങൾ  ഉള്ളവർക്ക് ഐആർഎസ്എസിൽ നിന്നു രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രകാരമുള്ള പണം എത്തുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യൂച്ചിൻ. നേരിട്ടുള്ള ബാങ്ക് നിക്ഷേപ വിവരങ്ങൾ ഇല്ലാത്തവർക്ക് മേയ് നാല് മുതൽ ഐആർഎസ് പേപ്പർ ചെക്കുകൾ വിതരണം ചെയ്യുമെന്നും ട്രഷറി സെക്രട്ടറിയുടെ ഏപ്രിൽ രണ്ടിലെ മെമ്മോയിൽ പറയുന്നു. ആഴ്ചയിൽ അഞ്ചു ദശലക്ഷം എന്ന നിരക്കിലായിരിക്കും പേപ്പർ ചെക്കുകൾ അയക്കുക. 

 

അർഹതപ്പെട്ടവർക്ക് എല്ലാം എത്തിക്കാൻ ഏകദേശം 20 ആഴ്ച വരെ എടുക്കും എന്നാണ് കണക്ക്. ഓഗസ്റ്റ് പകുതിയോടെ കൂടി എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രഷറി ഡിപ്പാർട്ട്മെൻറ് പ്രവർത്തിക്കുന്നതെന്ന വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.ഏറ്റവും പുതിയ ടാക്സ് റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തവർക്ക് 2018ലെ ടാക്സ് ഫയലിംഗ് ൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പെയ്മെൻറ് കണക്കാക്കുന്നത്.

 

ഡയറക്റ്റ് ഡിപ്പോസിറ്റ് ബാങ്കിങ് വിവരങ്ങൾ ഓൺലൈനായി നൽകുന്നതിന് ഐആർഎസ് ഒരു വെബ് അധിഷ്ഠിത പോർട്ടൽ ആരംഭിക്കാൻ ട്രഷറി തയാറെടുക്കുന്നു. കൂടുതൽ വിവരങ്ങൾ ഐആർഎസ് വെബ്സൈറ്റിൽ ലഭ്യമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com