ADVERTISEMENT

ന്യുയോർക്ക് ∙ ഏപ്രിൽ 3 വെള്ളി മുതൽ ന്യുയോർക്കിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് മൂന്നു നേരവും സൗജന്യമായി ആഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ന്യുയോർക്ക് മേയർ ഡി ബ്ലാസിയോ ഏപ്രിൽ 2ന് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ആവശ്യമായ ഭക്ഷണം ന്യുയോർക്കിലെ 435 കേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുക.

 

ഇതിനു മുൻപു വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കു മാത്രമായിരുന്നു സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നത്. രാവിലെ 7.30 നും 11.30 നും, 1.30 നുമാണ് വിതരണം. കൊറോണ വൈറസ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഭവനരഹിതർക്കും മുതിർന്നവർക്കും സിറ്റിയുടെ തീരുമാനം ആശ്വാസം പകരും. അമേരിക്കൻ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് ശരിക്കും സംഹാര താണ്ഡവമാടുന്ന ന്യൂയോർക്കിൽ ജനജീവിതം ശരിക്കും സ്തംഭിച്ച നിലയിലാണ്.

 

തൊഴിൽ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, റസ്റ്റോറന്റുകൾ, സിനിമാശാലകൾ, പാർക്കുകൾ, ലൈബ്രററികൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യത്തിനൊഴികെ വാഹനങ്ങളോ, ജനങ്ങളോ പുറത്തിറങ്ങുന്നില്ല. നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്.സിറ്റിയുടെ സൗജന്യ ഭക്ഷണ വിതരണം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഭക്ഷണം ആവശ്യമുള്ളവർ –877 –877– FOOD  എന്ന TEXT  ചെയ്യാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com