ADVERTISEMENT

ഈ വേനൽക്കാലത്ത് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ തങ്ങളുടെ ദേശീയ കൺവൻഷനുകൾ  ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് കൺവൻഷൻ ജൂലൈ 13 മുതൽ 16 വരെയും റിപ്പബ്ലിക്കൻ കൺവൻഷൻ ഓസ്റ്റ് 24 മുതൽ 27 വരെയുമാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കൊറോണ വൈറസ്  ഭീതി രണ്ട് കൺവൻഷനുകളെക്കുറിച്ചും ആശങ്കകൾ ഉയർത്തുകയാണ്.

 

സാധാരണ കൺവൻഷനുകൾക്കുപരിയായി ഈ കൺവെൻ‍ഷനുകൾക്ക് പ്രാധാന്യം ഉണ്ട്. കാരണം ഈ  വേദികളിലാണ് രണ്ട് പാർട്ടികളുടെയും നോമിനികളായി ആരാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കു മത്സരിക്കുക എന്ന് തീരുമാനിക്കുക. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു സാധാരണ കൺവെൻഷൻ ജൂലൈ 13–16 തീയതികളിൽ മിൽവാക്കിയിൽ  നടത്തുന്നതിനെക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കുവാൻ കഴിയുകയില്ലെന്ന് മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വ്യക്തിയുമായ ജോ ബൈഡൻ പറഞ്ഞു.

 

ഡെമോക്രാറ്റിക് നേതാക്കൾക്ക് കൺവെൻഷൻ താമസിപ്പിക്കുവാനോ നടപടികളുടെ ഭാഗങ്ങൾ വെർച്വൽ ആക്കുവാനോ സമയമുണ്ട്. ആഭ്യന്തരയുദ്ധദിനങ്ങൾ മുതൽ രണ്ടാം ലോകമഹായുദ്ധം വരെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് കൺവൻഷനുകളും പ്രൈമറികളും തിരഞ്ഞെടുപ്പുകളും നടത്തുകയും ഇവയിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും നാം ചെയ്തിട്ടുണ്ട്. ഇതു രണ്ടും ചെയ്യാൻ നമുക്ക് (ഇപ്പോഴും) കഴിയും,  ബൈഡൻ പറഞ്ഞു.

 

റിപ്പബ്ലിക്കൻ കൺവൻഷന് ഒരു മാസം കൂടുതലുണ്ട്. കൺവൻഷൻ നിശ്ചിത തീയതികളിൽ നടത്താൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ചില നേതാക്കൾ. എന്നാൽ പാർട്ടി ചെയർ വുമൺ റോണ മക്ഡാനിയേൽ കൺവെൻഷനെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്ക് വയ്ക്കാൻ മടിച്ചില്ല. ഏറെ ഉത്തേജനം നൽകുന്ന കൺവെൻഷൻ ആൾക്കൂട്ടം അനിവാര്യമാണെന്ന് തന്നെയാണ് രണ്ട് പാർട്ടികളുടെയും നേതാക്കളുടെ അഭിപ്രായം. എന്ത് വില കൊടുത്തും ഇതു സംരക്ഷിക്കണമെന്ന് ചിലർ പറയുന്നു. എന്നാൽ കൊവിഡ് –19 ഭീതി നിലനില്ക്കുമ്പോൾ പ്രതിവിധി നിർദേശിക്കുവാനും ഇവർക്ക് കഴിയുന്നില്ല.

 

പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മറ്റു നേതാക്കളെ പോലെ വലിയ റാലികൾ ഹരമാണ്. തന്റെ ദിനചര്യയുടെ ഒരു ഭാഗം പോലുമാക്കി മാറ്റിയ റാലികൾ അവസാനിച്ചത് ഒരു വലിയ നഷ്ടമായി ട്രംപിന് അനുഭവപ്പെടുന്നുണ്ടാകാം. റോസ് ഗാർഡനിലും വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമിലും നടക്കുന്ന സമ്മേളനങ്ങൾ ചെറിയ ആശ്വാസം നൽകുന്നുണ്ടാവാം.ഡെമോക്രാറ്റുകൾ തങ്ങളുടെ കൺവെൻഷൻ ഒളിമ്പിക്സിന് മുൻപു നടത്താനാണ് പ്ലാൻ ചെയ്തത്. ഈ അന്താരാഷ്ട്ര മത്സരങ്ങൾ ഒരു വർഷത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചാൽ ധാരാളം തീയതികൾ ലഭ്യമാണ്.

 

പരമ്പരാഗതമായുള്ള നാഷണലി ടെലിവൈഡ്സ് നോമിനേഷനും അതിന്റെ അക്സപ്റ്റൻസ് സ്പീച്ചും ബൈഡന് നിർണായകമാണ്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കാര്യമായ പങ്ക് വഹിച്ചിരുന്നെങ്കിൽ നാഷണൽ ടെലിവിഷൻ പ്രൈം ടൈമിൽ ശോഭിക്കാമായിരുന്നു. ഇപ്പോൾ തന്റെ ഡെലവെയർ വീട്ടിലിരുന്ന് അപ്രധാന ടെലിവിഷൻ ചാനലുകളിൽ ഇന്റർവ്യൂ നൽകുന്നതിലേയ്ക്ക് ബൈഡൻ ഒതുങ്ങിക്കൂടിയിരിക്കുകയാണ് എന്ന് ആരോപണമുണ്ട്. ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് എന്ന നിലയിൽ  ടിവി ചാനലുകളിലെ സമയം ട്രംപ് അപഹരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com