ADVERTISEMENT

ടെക്സസ് ∙ കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുഖവും മൂക്കും മറയ്ക്കാതെ പുറത്തിറങ്ങുന്നവർക്ക് 1000 ഡോളർ വരെ പിഴയോ ജയിൽ ശിക്ഷയോ നൽകുന്നതിന് ടെക്സസിലെ സിറ്റികളിലൊന്നായ ലറിഡോ സിറ്റി കൗൺസിൽ തീരുമാനിച്ചു. അഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവരും ഗ്രോസറി വാങ്ങുന്നതിനോ പബ്ലിക് വാഹനത്തിൽ സഞ്ചരിക്കുന്നതിനോ യൂബറിൽ യാത്ര ചെയ്യുമ്പോഴോ, നിർബന്ധമായും ഇവ രണ്ടും (മുഖവും മൂക്കും) മറച്ചിരിക്കണമെന്ന് വ്യവസ്ഥയാണ് സിറ്റി കൗൺസിൽ പാസാക്കിയിരിക്കുന്നത്.

 

അതോടെ സോഷ്യൽ ഡിസ്റ്റൻസിങ്ങും നിർബന്ധമായും പാലിച്ചിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സ്വന്തം വാഹനം ഓടിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.അതോടൊപ്പം രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ സിറ്റിയിൽ കർഫ്യു ഏർപ്പെടുത്തുന്നതാണെന്നും സിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

 

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു പോലും അത്യാവശ്യത്തിന് മാസ്ക്ക് ലഭിക്കാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഇതു എങ്ങനെ ലഭിക്കുമെന്നാണു പലരും ഉന്നയിക്കുന്നത്. അതിനു സിറ്റി നൽകിയ മറുപടി, വീട്ടിൽ ഉണ്ടാക്കിയ തുണി കൊണ്ടുള്ള മാസ്ക്ക് ആണെങ്കിലും മുഖം മറച്ചിരിക്കണമെന്നോ നിർബന്ധമുള്ളൂ എന്നാണ്. മുഖം മറച്ചു പുറത്തിറങ്ങിയിരുന്നവരെ നേരത്തെ ജനം ഭയത്തോടെയാണ് വീക്ഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആ നിലപാടിൽ തികച്ചും മാറ്റം വന്നിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com