ADVERTISEMENT

സെൻസ‍സ് ദിനം കടന്നു പോയത് കണക്കെടുപ്പ് പൂർത്തിയാക്കുവാൻ കഴിയാതെയാണ്. കൊറോണ വൈറസിന്റെ പ കർച്ചയിൽ വിറങ്ങലിച്ച് നില്ക്കുന്ന രാജ്യം സെൻസസ് ജോലികൾ അവസാന ദിനമായ ഡിസംബർ 31 ന് തന്നെ പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നു.മാർച്ച് മദ്ധ്യം മുതൽ ഏപ്രിൽ മദ്ധ്യം വരെ വീടുകൾ തോറും കയറി ഇറങ്ങിയുള്ള വിവരശേഖരണം നിർത്തിവച്ചിരിക്കുകയാണ്. 5 ലക്ഷം പുതിയ താല്ക്കാലിക ജീവനക്കാർ എത്തുമ്പോൾ പൂർവ്വാധികം വേഗതയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുകയാണ് ഉദ്ദേശം. ബ്യൂറോ ഭവനരഹിതരുടെയും കോളേജ് ഡോർമിറ്ററികളിലും നഴ്സിംഗ് ഹോമുകളിലും കഴിയുന്നവരുടെ കണക്കെടുപ്പ് ജൂലൈ അവസാനത്തിൽ നിന്ന് ഓഗസ്റ്റ് മദ്ധ്യത്തിലേയ്ക്കു മാറ്റി.

 

നിയമപ്രകാരം സെൻസ‌സ് ബ്യൂറോ ജനസംഖ്യാ വിവരണങ്ങൾ കോൺഗ്രഷനൽ ഡിസ്ട്രിക്ടുകളുടെ രൂപീകരിക്കുന്നതിനായി (ഇതിന് അപ്പോർഷൻമെന്റ് എന്ന് പറയുന്നു) പ്രസിഡന്റിന് ഡിസംബർ 31 ന് മുൻപ്  അയച്ചിരിക്കണം. ഫെഡറൽ നിയമം ഇപ്രകാരം അനുശാസിക്കുന്നുണ്ടെങ്കിലും ഈ തീയതി മാറ്റി വയ്ക്കണെന്ന് ചില സംഘടനകൾ ആവശ്യപ്പെടുന്നു.

 

ഞങ്ങൾ അപ്പോർഷൻമെന്റ് കൗണ്ടിനും പോപ്പുലേഷൻ കണ്ടിനും ഡിസംബർ 31 ന്റെ അവസാന തീയതി പാലിക്കുവാൻ ലേസർ ഫോക്കസ്ഡ് ആണ്. ഞങ്ങൾ ഇപ്പോഴും നടപടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിവരുന്നു. ചീഫ് ഓഫ് ദ ബ്യൂറോ ഓഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസ് മൈക്കേൽ കുക്ക് പറഞ്ഞു.

 

ജനുവരി അവസാനം അലാസ്ക ഗ്രാമങ്ങളിലെ സ്വദേശികളിലാണ് സെൻസ‍സ് ആരംഭിച്ചത്. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജനങ്ങൾ മാർച്ച് രണ്ടാം വാരത്തോടെയാണ് സെൻസസ് ചോദ്യാവലിക്ക് ഉത്തരം നൽകാൻ ആരംഭിച്ചത്. അപ്പോഴാണ് സെൻസസ് ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവർത്തനക്ഷമമായത്. ഇതോടൊപ്പം അര ഡസൻ വ്യാജ വെബ്സൈറ്റുകളുമുണ്ട്. ഓൺലൈനിൽ വളരെ ശ്രദ്ധിച്ചാൽ മാത്രമേ യഥാർത്ഥ വൈബ്സൈറ്റിലേക്ക് പോകാൻ കഴിയൂ. ഓൺലൈനിൽ ചോദ്യാവലി പൂരിപ്പിക്കുവാൻ ആവശ്യപ്പെട്ട് മെയിലിൽ റിമൈൻഡറുകൾ വന്നുകൊണ്ടിരിക്കുന്നു.

 

അതിനിടയിലാണ് ഗവർണർമാരും മേയർമാരും കൗണ്ടി ജഡ്ജിമാരും വൈറസിന്റെ പകർച്ച തടയാൻ വീട്ടിൽ തന്നെ ഇരിക്കുവാൻ ഓർഡറുകൾ ഇറക്കിയത്. വീടുകളിലെത്തി വിവരശേഖരണം അതോടെ നിലച്ചു. യുഎസ് സെൻസ‌സ് ബ്യൂറോ 500 മില്യൻ ഡോളർ ചെലവഴിച്ച് 3 ലക്ഷത്തിലധികം നോൺ പ്രോഫിറ്റുകൾ, വ്യവസായങ്ങൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, പൗരസമിതികൾ എന്നിവയിലൂടെ സെൻസസിന്റെ സന്ദേശം ജനങ്ങളിലേയ്ക്കു എത്തിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ കൊവിഡ് –19 ന്റെ ആക്രമണം ഈ ശ്രമങ്ങൾ പരാജയപ്പെടുത്തിയിരിക്കുകയാണ്.

 

ട്വിറ്റർ സന്ദേശത്തിലൂടെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ഫെയ്ത്ത് ഇൻ ആക്ഷൻ എന്ന സംഘടന ശ്രമിച്ചു. സെൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ റോൺ ജാർമിൻ റിഡിറ്റിലൂടെയും പ്രചരണം നടത്തി. കോംകാസ്റ്റ് എൻബിസി യൂണിവേഴ്സൽ ആന്റ് ടെലി മോണ്ടോ 2 മില്യൻ ഡോളറിന്റെ ഗ്രാന്റോ സാധനങ്ങളോ എത്തിപ്പെടാൻ ദുർഘടമായ സാമൂഹ്യ സംഘടനകൾക്ക് വാഗ്ദാനം ചെയ്തു.

 

മേയർമാരും കൊറോണ വൈറസ് പ്രതിരോധ യോഗങ്ങളിൽ സെൻസസിന്റെയും ചോദ്യാവലി പൂരിപ്പിക്കേണ്ടതിന്റെയും പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com