ADVERTISEMENT

ഒക്കലഹോമ ∙ യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കൽ സെന്റർ അധികൃതർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രവർത്തകർ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ സെന്റർ വക്താവ് ഡോ. ജേസൺ സാന്റേഴ്സ് സന്ദേശമയച്ചു.

 

nmedical-center

കോവിഡ് 19 സമൂഹത്തിൽ വ്യാപിക്കുന്നതിന് ഉത്തരവാദി ഹെൽത്ത് കെയർ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം നഴ്സിനെതിരെ ആക്രമണം നടത്തിയതെന്നും ഡോ. പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുവാൻ ഡോക്ടർ വിസമ്മതിച്ചു. ഒക്കലഹോമ ഹൈവേ പെട്രോൾ സംഘം കിൽപാട്രിക് ടേൺ പൈക്കിൽ ഏപ്രിൽ 1 ബുധനാഴ്ച ഇങ്ങനെ ഒരു സംഭവം നടന്നതായി സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

ഈ സംഭവത്തിന്റെ പേരിൽ ഹെൽത്ത് കെയർ ജീവനക്കാർ ഭയപ്പെടേണ്ടതില്ലെന്നും കഴിയുമെങ്കിൽ യൂണിഫോം ബാഡ്ജുകൾ എന്നിവ ധരിച്ചു പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഹെൽത്ത് കെയർ വർക്കേഴ്സ് നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനും അവർക്കാവശ്യമായ സഹകരണം നൽകുന്നതിനും ഭൂരിപക്ഷം തയ്യാറാകുമ്പോൾ തന്നെ ഇവരെ സംശയദൃഷ്ടിയോടെ നോക്കുന്നവരും ഉണ്ടാകാം. ഇതിനുള്ള ഒരു അവസരം നൽകാതെ ഒഴിവാകുന്നതാണ് നല്ലതെന്നും നിർദേശിച്ചിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com