ADVERTISEMENT

ന്യൂയോർക്ക് ∙ കോവിഡ് 19 ബാധിച്ച് യുഎസ്സിൽ രണ്ടു മലയാളികൾക്ക് കൂടി ജീവൻ നഷ്ടമായി. ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ തന്നെ വിദ്യാർഥിയായിരുന്ന തിരുവല്ല കടപ്ര വലിയ പറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) എന്നിവരാണ് മരിച്ചത്. രോഗം ബാധിച്ചതിനെ തുടർന്ന് ഷോൺ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

തൊടുപുഴ മുട്ടം സ്വദേശിയാണ് തങ്കച്ചൻ. 28 വർഷമായി ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തങ്കച്ചന്റെ ഭാര്യ ഏറ്റുമാനൂർ കാണക്കാരി കൊങ്ങാമ്പുഴ കാലായിൽ ഷീബ, മക്കൾ: മാത്യൂസ്, സിറിൽ. ഇവർ ന്യൂയോർക്കിലെ വീട്ടിൽ ക്വറന്റീനിലാണ്. രോഗലക്ഷണം ഉണ്ടെങ്കിൽ ആശുപത്രിയിലെത്താനാണ് നിർദേശം.

അസുഖബാധിതനായി കഴിഞ്ഞ ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. ഇതോടെ യുഎസ്സിൽ കോവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അന്തരിച്ച തോമസ് ഡേവിഡും ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com