ADVERTISEMENT

ഡാലസ് ∙ ടെക്സസിൽ ഡാലസ് കൗണ്ടിയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ കേസുകൾ 1015 ആയി. കോവിഡ് 19 കാരണം ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 18 ആയി. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന 30 വയസ്സുകാരനാണ് മരിച്ചത്. 

ഡാലസ്സിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴയും അതിശൈത്യവും എല്ലിസ് ഡേവിസ് ഫീൽഡ് ഹൗസിലുള്ള കോവിഡ് 19 പരിശോധന തടസ്സപ്പെടുത്തി. എന്നാൽ, അമേരിക്കൻ എയർലൈൻ സെന്ററിലെ പരിശോധനയ്ക്ക് തടസ്സം നേരിട്ടില്ലെന്നും അധികൃതർ പറഞ്ഞു. 

US-CORONAVIRUS

ടെറന്റ കൗണ്ടിയിൽ ഒൻപത് പേരും കോളിൻ കൗണ്ടിയിൽ മൂന്നുപേരും കോവിഡ് 19 ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങി. ഡാലസ് ഫയർ റെസ്ക്യൂ ടീമിലെ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടീമിലെ അമ്പതോളം പേർ ക്വാറന്റീനിൽ കഴിയുന്നതായും അഗ്നിശമനസേനാധികൃതർ വെളിപ്പെടുത്തി. 

ഡാലസ്സിൽ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ മുഖവും മൂക്കും മറയ്ക്കുന്നുണ്ട്. റോഡിൽ വാഹനഗതാഗതം പരിമിതമായ തോതിൽ മാത്രമാണുള്ളത്. സുരക്ഷാസേനയുടെ സാന്നിധ്യവും ഇവിടെ സജീവമാണ്. 

US-CORONAVIRUS-PANDEMIC-CAUSES-CLIMATE-OF-ANXIETY-AND-CHANGING-R
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com