ADVERTISEMENT

സൗത്ത് ഡക്കോട്ട ∙ സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാൻസർ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി അദ്ദേഹത്തിന്റെ മകൻ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ അംഗമായിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന അമേരിക്കയിലെ ആദ്യ നിയമ നിർമാതാവും സൗത്ത് ഡക്കോട്ടയിൽ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയുമാണ് ബോബ്. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ സഹോദരൻ, ഭാര്യാ സഹോദരി എന്നിവർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന ഉത്തരവിറക്കാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് സൗത്ത് ഡക്കോട്ട. മാർച്ച് 22നാണ് ബോബിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ബോബിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗവർണർ നോം അനുശോചനം രേഖപ്പെടുത്തി. മറ്റുള്ളവർ ആദരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് ഗവർണർ പറഞ്ഞു. ദൈവത്തോടുകൂടെ നിത്യതയിൽ പ്രവേശിച്ചുവെന്നാണ് പിതാവിന്റെ മരണത്തെ കുറിച്ചു മകൻ തോമസ് പ്രതികരിച്ചത്. നിയമസഭാംഗത്തിന്റെ മരണത്തെ തുടർന്ന് പതാക പകുതി താഴ്ത്തുവാൻ ഗവർണർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com