ADVERTISEMENT

 

ഷിക്കാഗോ ∙   പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തകൻ  ജോയിച്ചൻ പുതുകുളം കോവിഡ് 19നെ അതിജീവിച്ച് കർമ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാർച്ച് 26 വ്യാഴാഴ്ചയായിരുന്നു ന്യൂമോണിയായുടെ ലക്ഷങ്ങളുമായി ജോയിച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

joyichen-pic2

തുടർന്നുള്ള ചില ദിവസങ്ങളിൽ ജീവനും മരണവും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു. ജോയിച്ചന്റെ രോഗവിവരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നത്. സപ്തതി ആഘോഷിച്ചു വർഷങ്ങൾ പിന്നിട്ട ജോയിച്ചന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കോവിഡ് 19 പ്രായമായവരെ മരണത്തിലേക്ക് നയിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ജോയിച്ചന്റെ ജീവിതം. ഏപ്രിൽ 5 ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിശ്രമത്തിലായിരിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.  ജോയിച്ചന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവരോടും ആശുപത്രിയിൽ ശുശ്രൂഷ ചെയ്ത സ്റ്റാഫിനോടും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com