ADVERTISEMENT

ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് – അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ഹാശാ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും മാർത്തോമ്മാ മീഡിയായുടെ സഹകരണത്തോടെ അബ്ബാ ന്യൂസ് നോർത്ത് അമേരിക്ക തത്സമയ സംപ്രേഷണം നിർവ്വഹിക്കും. ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് സൈനായ് സെന്ററിൽ നടത്തുന്ന ഹോശാന ഞായർ, പെസഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിലെ ശുശ്രൂഷകൾ അബ്ബാ ന്യൂസ് തത്സമയ സംപ്രേഷണം നടത്തി എല്ലാ വിശ്വാസികൾക്കും ഭവനത്തിൽ ഇരുന്നു തന്നെ ഈ പ്രത്യേക ശുശ്രൂഷകളുടെ ഭാഗമാകാൻ സഹായിക്കും. 

 

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് റെജി ജോർജിന്റെ നേതൃത്വത്തിൽ മനു തുരുത്തിക്കാടൻ(ലോസ് ആഞ്ചലസ്), ടോം തരകൻ(സാൻഫ്രാൻസിസ്ക്കോ), ജോർജി വർഗ്ഗീസ്(ഫ്ലോറിഡ), ഫിലിപ്പ് മാത്യു(അറ്റ്ലാന്റാ), ജീമോൻ റാന്നി(ഹൂസ്റ്റൺ), ഷാജി രാമപുരം(ഡാലസ്), ഐപ്പ് വർഗ്ഗീസ് പരിമണം  (ഷിക്കാഗോ), ജിജി റ്റോം, ലാജി തോമസ്(ന്യുയോർക്ക്), ഷിബു പി. തോമസ് (കണക്ടിക്കട്ട), സജി വർഗീസ് (ന്യൂജഴ്സി), സന്തോഷ് എബ്രഹാം (ഫിലാഡൽഫിയ), ജോർജ് സാം (വിർജീനിയ), അലൻ ജോൺ (ഡിട്രോയിറ്റ്) എന്നിവർ അബ്ബാ ന്യൂസിന്റെ നോർത്ത് അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com