ADVERTISEMENT

ഡിട്രോയിറ്റ് ∙ ലോകത്തിലാകമാനം പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ്–19 എന്ന മഹാമാരിയെ നിയന്ത്രിക്കുവാൻ സ്വന്തം ജീവൻ പോലും ബലികൊടുത്ത് മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഡിട്രോയിറ്റ് കേരള ക്ലബിന്റെ മീൽസ് ഫോർ ഹെൽത്ത് – കെയർ ഹീറോസ് എന്ന പരിപാടി നടപ്പാക്കി. മിഷിഗണിൽ കോവിഡ് പടർന്ന് പിടിക്കുമ്പൾ പരിമിതമായ പരിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ആശുപത്രികളിൽ സമർപ്പണത്തോടെ രാവുംപകലും പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ മറ്റ് ആരോഗ്യപ്രവർത്തകർക്ക് കേരള ക്ലബിന്റെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു നൽകി.

 

എംഐ ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ക്ലബ് നടപ്പാക്കിയ ഈ ഭക്ഷണ വിതരണ പരിപാടി വളരെ പ്രശംസ ഏറ്റുവാങ്ങി. മിഷിഗണിലെ ബ്യൂമോണ്ട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് ഏറ്റവും മികച്ച ഹോട്ടലിൽ നിന്നും ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ട് കേരള ക്ലബ് ഈ പദ്ധതി നടപ്പാക്കിയത്. മിഷിഗണിലെ മറ്റു ആശുപത്രികളിലും ഭക്ഷണം എത്തിച്ചു നൽകാൻ വരും ദിവസങ്ങളിൽ ക്രമീകരണം ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള ക്ലബ് നൽകുന്ന സേവനങ്ങളുടെ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

www.keralaclub.org/kc-cares-covid19

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com