ADVERTISEMENT

മിഷിഗൺ ∙ കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മിഷിഗണിലെ ആരോഗ്യപ്രവർത്തകർക്ക് സൗജന്യമായി ഫേസ് ഷീൽഡുകളും എൻ 95– മാസ്ക്കുകളും  വിതരണം ചെയ്തു.

 

ആശുപത്രികൾ, നേഴ്സിങ്ങ് ഹോമുകൾ, മറ്റ് ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർ‍ക്ക് എൻ95 മാസ്ക്കുകളും ഫേസ് ഷീൽഡുകളും നൽകി.

 

കോവിഡ്–19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ ജീവനക്കാരുടെ സമർപ്പണത്തിന് കേരള ക്ലബിന്റെ ആദരവുകൂടിയാണിത്.

 

മിഷിഗണിലെ ആശുപത്രികളിലെ ജീവനക്കാർക്ക് കേരള ക്ലബിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും വിതരണം ചെയ്തു. ഫേസ്ഷീൽഡും, എൻ95– മാസ്ക്കും ആവശ്യമുള്ളവർ താഴെക്കാണുന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ നൽകിയാൽ ഇവ ലഭ്യമാകുന്നതാണ്.

www.keralaclub.org/KC. CARES-95

 

കൂടുതൽ വിവരങ്ങൾക്ക് :

അജയ് അലക്സ് : 248–767 9451

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com