ADVERTISEMENT

ഡാലസ് ∙ ഡാലസ് അലൻ സിറ്റിയിലുള്ള രാധാകൃഷ്ണ ടെംപിളിന്റെ ദീർഘകാല സ്വപ്നമായ പുതിയ കെട്ടിട നിർമാണത്തിനു വേണ്ടിയുള്ള ഭൂമി പൂജാ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ വിഡിയോ ക്യാമറ, ലാപ് ടോപ് എന്നിവയുടെ സഹായത്തിൽ നിർവഹിക്കപ്പെട്ടു. മേയ് 15ന് ആയിരുന്നു പുണ്യകർമ്മം.

പുതിയ ബിൽഡിങ് നിർമാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്നതാണ്. ഇനിയും നീട്ടി കൊണ്ടുപോകാൻ സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനാലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ അമ്പല ഭാരവാഹികൾ തീരുമാനിച്ചത്.കഴിഞ്ഞ ചില മാസങ്ങളായി കൊവിഡ് മഹാമാരി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു.

ഈശ്വര വിശ്വാസികളുടെ നിറ സാന്നിധ്യത്തിൽ നടത്തേണ്ട പുണ്യ കർമ്മമാണ് ആധ്യാത്മിക നേതാവ് സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തിൽ സൂമിലൂടെ നിർവഹിക്കപ്പെട്ടത്. 2020 മാർച്ചിൽ നടക്കേണ്ടതായിരുന്നു ഈ പൂജാ ഭൂമി പൂജക്കു ശേഷമുള്ള മഹാപ്രസാദം ഓൺലൈൻ ഓർഡർ വഴി ആരാധനകൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിരുന്നു.

swami-mukundananda

ഇന്ത്യയിലെ അമ്പലത്തിലിരുന്ന ഭക്തി ഗാനങ്ങളുടേയും കീർത്തനങ്ങളുടേയും സാന്നിധ്യത്തിലാണു സ്വാമി കർമ്മം പൂർത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്കേറ്റവും ഉചിതമായതെന്നു തീരുമാനിച്ചതിനു ശേഷമാണ് ഭൂമി പൂജാ കർമ്മം നിർവഹിച്ചതെന്ന് ടെംപിളിന്റെ പ്രസിഡന്റ് ശ്രേയാ ബട്ട് പറഞ്ഞു.

പുതിയ ബിൽഡിങ് പൂർത്തിയാക്കുന്നതോടെ ക്ലാസ് റൂമുകളും വെഡ്ഡിങ് ഹാളുകളും യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com