ADVERTISEMENT

ബോണി ടെറി (മിസൗറി) ∙ മൂന്നുദശാബ്ദത്തോളം വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന വാൾട്ടർ ബാർട്ടന്റെ (64) വധശിക്ഷ മെയ് 19 ചൊവ്വാഴ്ച വൈകിട്ട് ബോണി ടെറിലിലുള്ള മിസൗറി സ്റ്റേറ്റ് പ്രിസണിൽ നടപ്പാക്കി. കൊറോണ വൈറസ് വ്യാപകമായതിനുശേഷം വിവിധ സംസ്ഥാനങ്ങള്‍  വധശിക്ഷ നിർത്തിവച്ചിരിക്കുകയായിരുന്നു.

walter-barton-2

ഒസാർക്കയിൽ നിന്നുള്ള ഗ്ലാഡി കൂച്ചലർ എന്ന 81 വയസ്സുള്ള സ്ത്രീയെ 52 തവണ കുത്തികൊലപ്പെടുത്തിയ കേസിലാണ് ബാർട്ടന് വധശിക്ഷ ലഭിച്ചത്. ഒക്ടോബർ 9, 1991 ലാണ് സംഭവം ഉണ്ടായത്. താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി അപ്പീലുകൾ സമർപ്പിച്ചുവെങ്കിലും ബാർട്ടന്റെ വസ്ത്രത്തിലുണ്ടായ രക്തകറ കൊല്ലപ്പെട്ട ഗ്ലാഡിയുടേതാണ് എന്ന് വ്യക്തമായിരുന്നു.

അവസാന നിമിഷം അപ്പീലും തള്ളപ്പെട്ടതോടെ വധശിക്ഷ നപ്പാക്കുകയായിരുന്നു. ശക്തിയേറിയ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരണം സ്ഥിരീകരിച്ചു. മാർച്ച് 5 നാണ് അമേരിക്കയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ഒഹാറാ, ടെന്നിസ്സി, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ നടത്തേണ്ട വധശിക്ഷ കൊവിഡ് 19 നെ തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്. അമേരിക്കയിൽ കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന  സംസ്ഥാനമായ ടെക്സസിൽ ആറ് പേരുടെ വധശിക്ഷയാണ് ഇപ്രകാരം മാറ്റിവച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com