sections
MORE

കേരളാ റൈറ്റേഴ്സ് ഫോറം  'ചിത്രം വരയ്ക്കുന്ന മേഘങ്ങൾ' ചർച്ച ചെയ്തു  

writers-forum
SHARE

കേരളാ റൈറ്റേഴ്സ് ഫോറം ഹൂസ്റ്റൺ ടെലി കോൺഫറൻസിലൂടെ 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച   "ചിത്രം വരയ്ക്കുന്ന മേഘങ്ങൾ '' എന്ന പുസ്തകത്തെപ്പറ്റിയുള്ള ചർച്ച നടത്തി. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷ പ്രസംഗത്തിൽ കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ടെലി കോൺഫറൻസ് നടത്തേങ്ങി വന്ന സാഹചര്യം വിശദീകരിച്ചു.  പ്രോഗ്രാം കോ ഓർഡിനേറ്റർ ജോൺ മാത്യു കഥ, കവിത, ലേഖനങ്ങൾ എന്നിവയുടെ  ഈ സമാഹാരം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി എന്നിവരുടെയും സാഹിത്യകൃതികൾ സമ്മാനിച്ച എല്ലാ എഴുത്തുകാരുടെയും യുവമേള  പബ്ലിക്കേഷൻസിന്റെയും സേവനങ്ങൾ എടുത്തു പറഞ്ഞു.  ദിവംഗതനായ ദേവരാജ് കുറുപ്പിനെ അനുസ്മരിച്ചു കൊണ്ട് താനെഴുതിയ "പ്രകൃതിയെ സ്നേഹിച്ച ദേവരാജ് കാരാവള്ളിൽ " എന്ന ലേഖനം അദ്ദേഹം ചൂണ്ടിക്കാട്ടി ഈ പുസ്തകം ദേവരാജ് കുറുപ്പിന്റെ ഒരു അനുസ്മരണയാണ് എന്ന് അഭിപ്രായപ്പെട്ടു. "കഥാപാത്ര സങ്കല്‌പം " എന്ന തന്റെ ലേഖനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.  തുടർന്ന് തെക്കേമുറിയുടെ "ജാതക രഹസ്യം" എന്ന കഥയുടെ ഹൃസ്വമായ ഒരു നിരൂപണം ജോൺ മാത്യു അവതരിപ്പിച്ചു. 

ചീഫ് എഡിറ്ററും പബ്ലിഷിംഗ് കോ ഓർഡിനേറ്ററുമായ മാത്യു നെല്ലിക്കുന്ന് ജോൺ മാത്യുവിന്റെ ഭാവനാവൈഭവും സേവനങ്ങളും എടുത്തു കാട്ടി സംസാരിച്ചു. കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പതിനേഴാമത്തെ ഈ പ്രസിദ്ധീകരണത്തിനു വേണ്ടി സഹകരിച്ച എല്ലാ എഴുത്തുകാർക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ 1989 മുതലുള്ള നാൾവഴികൾ ഇതിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനജാ നായർ, രാജൻ വാഴക്കുളം എന്നിവരുടെ  കവിതകൾ, കാരൂർ സോമന്റെ ലേഖനം, തെക്കേമുറിയുടെ കഥ ഇവയും ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

എ. സി.ജോർജ് പുസ്തകത്തെപ്പറ്റിയുള്ള തന്റെ അവലോകനത്തിൽ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കഥകൾ ലേഖനങ്ങൾ കവിതകൾ എന്നിവയിലൂടെ ഓട്ടപ്രദക്ഷിണം നടത്തി. " വീണ്ടും വിഷുക്കണിയും കൈനീട്ടവും" , "കണ്ണുനീർ മുത്തുമായി മാവേലി' എന്ന തന്റെ കവിതകളെക്കുറിച്ചും " അമേരിക്കൻ മലയാളികളുടെ വിവിധ ഓണാഘോഷങ്ങൾ - ഒരവലോകനം "  എന്ന തന്റെ ലേഖനത്തെക്കുറിച്ചും ചുരുക്കത്തിൽ അദ്ദേഹം സംസാരിക്കുകയുണ്ടായി. 

ടോം വിരുപ്പൻ "ചെറുകഥ ഒരു ചരിത്ര പഠനം" എന്ന തന്റെ ലേഖനത്തെക്കുറിച്ചു സംസാരിച്ചു.  ബാബു കുരവയ്ക്കൽ "ഗ്യാരി ബ്രൗൺ " എന്നെ തന്റെ കഥ, മേരി കുരവയ്ക്കലിന്റെ "നിസ്സഹായത '' എന്ന കഥ എന്നിവയെക്കുറിച്ച് സംസാരിച്ചു. 

ഷാജി പാംസ് ആർട്ട് ടിങ്കു എഴുതിയ കവിതകളുടെ പശ്ചാത്തലം വിവരിച്ചു ടിങ്കുവിന്റെ My Father's Eyes എന്ന ഹൃദയഭേദകവും മനോഹരവുമായ കവിത വായിക്കുകയുണ്ടായി.  ജോസഫ് പൊന്നോലി  ദേവരാജ് കുറുപ്പിനെക്കുറിച്ചും വാർദ്ധക്യത്തെപ്പറ്റിയും താനെഴുതിയ ലേഖനങ്ങൾ,  "സുന്ദരിയായ കാൻസർ രോഗി- ഒരു ഫേസ് ബുക്ക് സൗഹൃദത്തിന്റെ കഥ " എന്ന കഥ  എന്നിവയെക്കുറിച്ചു സംസാരിച്ചു. തുടർന്ന് മാത്യു മത്തായി വെള്ളമറ്റം എഴുതിയ  "ദീനാപ്പിയുടെ പിതൃത്വം" എന്ന കഥ അദ്ദേഹം തന്നെ വായിക്കുകയുണ്ടായി. 

തുടർന്നു  നടന്ന ചർച്ചയിൽ പുസ്തക നിരൂപണം നടത്തിയവരെക്കൂടാതെ ജോൺ തൊമ്മൻ, റവ. ഡോ. തോമസ് അമ്പലവേലിൽ, ജോൺ കുന്തറ എന്നിവർ സജീവമായി പങ്കെടുത്തു. ജോസഫ് പൊന്നോലി മോഡറേറ്റർ ആയിരുന്നു.

മാത്യു മത്തായിയുടെ നന്ദി പ്രകാശനം, ഡാ. വൈരമന്റെ ഉപസംഹാരം എന്നിവയോടുകൂടി ടെലികോൺഫറൻസ് സമാപിച്ചു.  പുസ്തകത്തിന്റെ ഇലക്ട്രോണിക്ക് കോപ്പി കേരളാ റ്റൈറ്റേഴ്സ് എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ വായിക്കാവുന്നതാണ്. ലിങ്ക് https://pubhtml5.com/okpw/pbne

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA