ADVERTISEMENT

ന്യൂയോർക്ക്∙ വിദേശരാജ്യങ്ങളിൽ നിന്നും കൂടുതൽ വിമാനസർവീസുകൾ  തുടങ്ങുന്നതും മലയാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും ആവർത്തിച്ച് പറയുന്ന സാഹചര്യത്തിൽ അമേരിക്കൻ മലയാളികളെ സഹായിക്കുവാനായി അമേരിക്കയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി ഫോമയുടെ ശ്രമം. 

ഫോമയുടെ വെബിനാറിലൂടെ അമേരിക്കൻ മലയാളികളോട്  സംസാരിക്കവേ കേന്ദ്രമന്ത്രി വി മുരളീധരൻ അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അതേത്തുടർന്ന് പ്രധാന ആവശ്യമായി  അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിമാനസർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നു. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു നഗരത്തിൽനിന്ന് യാത്ര ചെയ്യുവാനായി ഒരു വിമാനത്തിൽ കുറയാതെയുള്ള യാത്രക്കാർ ഉണ്ടാവുകയും അത്രയും ആളുകൾ റജിസ്റ്റർ ചെയ്തിട്ടുമുണ്ടെങ്കിൽ ആ നഗരത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. ഇതേ തുടർന്ന്  ഫോമാ ഭാരവാഹികളോട് ഇതിൻറെ തുടർച്ചയെന്നോണം പുറപ്പെടാൻ തയാറുള്ളവരും അതേപോലെതന്നെ എംബസിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരുടേതായ ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനും അത് മന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

നിരവധി ആളുകൾ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഫോമാ അങ്ങനെയൊരു ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കയാണ്.  ഇതുകൂടാതെ ഫോമാ അമേരിക്കൻ മലയാളികൾക്കായി  കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണമെന്ന നിവേദനം മന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കുകയും ചെയ്തു.

നോൺഇമിഗ്രേന്റ് വിസയിൽ അമേരിക്കൽ വന്നിട്ടുള്ളവരുടെ അമേരിക്കൻ പൗരത്വമുള്ള കുഞ്ഞുങ്ങളുടെ യാത്രാവിലക്കും ഈ മീറ്റിംഗിൽ ഒരു ചർച്ചയായി. ഓ സി ഐ കാർഡ് കൈവശം ഉണ്ടെങ്കിലും നിരവധി കുഞ്ഞുങ്ങളുടെ യാത്ര ഇപ്രകാരം റദ്ദാക്കപ്പെടുകയും ആക്കാരണത്താൽ നിരവധി കുടുംബങ്ങൾക്ക് ഇന്ത്യയിലേക്ക് പോകാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. അമേരിക്കൻ പൗരത്വമുള്ളതിനാൽ അവരുടെ യാത്ര ആദ്യത്തെ പരിഗണനയിൽ വരികയില്ല എന്ന് മീറ്റിംഗിൽ പറഞ്ഞുവെങ്കിലും ഫോമയുടെ നിരന്തരമായ ഇടപെടൽമൂലം ഈ കാര്യങ്ങളും കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താം എന്ന് മന്ത്രി പറയുകയും ചെയ്തു. ഈ അടിയന്തര പ്രാധാന്യമുള്ള ഈ രണ്ട്  കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് തന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്  ഒരു നിവേദനം തയ്യാറാക്കുകയും അത് ബഹുമാനപ്പെട്ട മന്ത്രിക്കു സമർപ്പിക്കുകയും ചെയ്തു. 

പ്രളയസമയത്ത് കേരളത്തിലെ മലയാളികൾക്ക് ഒരു കൈത്താങ്ങ് ആയതു പോലെ  ഈ കൊറോണ വ്യാപന സമയത്ത് അമേരിക്കൻ മലയാളികളുടെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ഫോമാ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി നിരന്തരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടത്തുമെന്നും  പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിൻസന്റ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ്  ജോയിന്റ് ട്രഷറർ ജയിൻ  കണ്ണചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com