sections
MORE

ടെക്സസിൽ പബുകൾ, ബാറുകൾ, ബൗളിംഗ് ആലികൾ, സ്കേറ്റിങ് റിങ്കുകൾ എന്നിവ തുറന്നു

SHARE

നീണ്ട കാത്തിരിപ്പിനും മുന്നൊരുക്കങ്ങൾക്കും ശേഷം  മെമ്മോറിയൽ ഡേ വീക്കെൻഡിൽ ടെക്സസ് സംസ്ഥാനത്ത് ബാറുകൾ, പബുകൾ, ബൗളിംഗ് ആലികൾ, സ്കേറ്റിംഗ് റിങ്കുകൾ, സ്ട്രിപ്  ക്ലബ്ബുകൾ എന്നിവ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഗവർണർ ഗ്രെഗ് ആബട്ടിന്റെ ഓർഡർ അനുസരിച്ചാണ് ഈ വ്യവസായ സ്ഥാപനങ്ങൾ തുറന്നത്. റസ്റ്ററന്റുകൾ മേയ് ഒന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇവയിൽ നിന്ന്  ഓൺലൈനായി മദ്യം ഓർഡർ ചെയ്തു വീട്ടിലേയ്ക്കു വരുത്താമായിരുന്നു.

റസ്റ്ററന്റുകൾ കൊറോണ ഭീതിമൂലം അടച്ചിട്ടിരുന്നത് നീണ്ടപ്പോൾ ഉടമകളുടെ പ്രതിഷേധം വർധിച്ചു. 25% കപ്പാസിറ്റിയിൽ തുറന്ന് പ്രവർത്തിക്കാമെന്ന് അനുവദിച്ചതും അവരെ തൃപ്തരാക്കിയില്ല. തങ്ങൾ വലിയ പ്രതിഷേധത്തിന് തയാറെടുക്കുകയായിരുന്നു എന്ന് ടെക്സസ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് എമിലി വില്യംസ് നൈറ്റ് പറഞ്ഞു. റസ്റ്ററന്റുകൾ 25% കപ്പാസിറ്റിയിൽ മാത്രം പ്രവർത്തിച്ചാൽ ഈ വർഷം വരുമാനത്തിൽ 30% കുറവുണ്ടാകും. ഇപ്പോൾ അനുവദിച്ചിരിക്കുന്ന 50% കപ്പാസിറ്റി താമസം വിനാ 75% കപ്പാസിറ്റിയായി ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടു

ബാറുകളിലെ നിബന്ധനകൾ ഇപ്രകാരമാണ്. ടേബിളുകളിൽ മാത്രമേ സെർവ് ചെയ്യുകയുള്ളൂ. ബാർ കൗണ്ടറുകൾക്ക് മുന്നിൽ ഉപഭോക്താക്കൾ ഇരിക്കുകയോ നില്ക്കുകയോ ചെയ്യരുത്. ഒരു പാർട്ടിയിൽ 6 പേരിൽ കൂടുതൽ പാടില്ല. ഡാൻസിങ് പ്രോത്സാഹിപ്പിക്കുന്നില്ല. റിച്ചാർഡ്സണിൽ തന്റെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത രണ്ടു ബാറുകൾ ബ്രിസോയും ഫോറമും ഒന്നിച്ചു ചേർത്ത് ഡ്രൈവ് ഇൻ മ്യൂവീ തിയേറ്ററാക്കാൻ റീഡ് റോബിൻസൺ തീരുമാനിച്ചു. എക്സ്ട്രാ പാടിയോ ടേബിളുകളും തീർത്തും. പ്രവേശ കവാടത്തിൽ സാനിറ്റൈസറുകളും വച്ചു.

ഡീപ്പ് എല്ലമിലെ ഡോട്ട്സ് ഹോപ് ഹൗസ്, ത്രീ ലിങ്ക്സ് പോലെയുള്ള മറ്റു ചില ബാറുകൾ സാവകാശം നീങ്ങാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. രണ്ടാഴ്ച കൂടി കാത്തിരുന്നതിനുശേഷം അടുത്ത മാസം ആദ്യം തുറക്കുമെന്ന് ഇവർ പറഞ്ഞു. ചില റസ്റ്ററന്റുകൾ ഈ വീക്കെൻഡിൽ തുറക്കാനിരുന്നതാണ്. ചില ജീവനക്കാർ ആശങ്ക അറിയിച്ചതിനെ തുടർന്ന് മാറ്റിവച്ചു. പരിമിതമായ കപ്പാസിറ്റിക്ക് മാത്രം സെർവ് ചെയ്താൽ എങ്ങനെ ലാഭം ഉണ്ടാക്കാനാവും എന്ന് ഉടമകൾ ചോദിക്കുന്നു.

ആർലിംഗ്ടണിലെ മെസീൽ സ്പോർട്സ് ഗ്രിൽ ആന്റ് ബാർ പാർട്നർ റോയ്റാമോസ് 50% കപ്പാസിറ്റിയിലെങ്കിലും പ്രവർത്തിച്ചാലേ ചെറിയ ലാഭമെങ്കിലും ഉണ്ടാക്കാൻ കഴിയൂ എന്ന് പറഞ്ഞു. ഡാൻസിങ്, പ്ലേയിങ്, പൂളും ഇല്ലാത്തെ തന്റെ നൈറ്റ് ക്ലബ് എങ്ങനെ പ്രവർത്തിക്കും എന്നും ചോദിച്ചു. ജനങ്ങൾ മിംഗിൾ ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. വളരെ പ്രയാസമേറിയ നാളുകളായിരിക്കും എങ്കിലും തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വാതിൽക്കൽ ഉപഭോക്താക്കളുടെ ടെംപറേച്ചർ പരിശോധിക്കണമോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വലിയ ജനക്കൂട്ടം അകത്തേയ്ക്ക് കടക്കാൻ ശ്രമിച്ചാൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ലെന്നും റാമോസ് പറഞ്ഞു.

ടെംപററി പാർക്കിങ് സൗകര്യം പരമാവധി മുതലെടുക്കുകയാണ് ഈസ്റ്റ് ഡാലസിലെ ലേക്ക് വുഡ് ലാൻഡിങ് ബാറുടമ ബിൽ റോസൽ. കൂടുതൽ മേശകൾ ങ്നിരത്തി 50% കപ്പാസിറ്റി സൃഷ്ടിച്ചു റോസൽ. കഴിഞ്ഞ രണ്ടു മാസമായി നൽകാനാവാതെ കിടക്കുന്ന ധാരാളം ബില്ലുകളുണ്ട്. രണ്ട് പാർക്കിംഗ്  ലോട്ടുകൾ മാത്രം സ്വന്തമായുള്ള ബാറിന് താൽക്കാലിക പാർക്കിങ് സ്ഥലം ലഭിച്ചത് ഒരു അനുഗ്രഹമാണ്. റോസൽ പറഞ്ഞു.

ബിസിനസ് ഉടമകൾക്ക് താൽക്കാലിക പാർക്കിങ് ലോട്ട് പെർമിറ്റുകൾ സിറ്റി ഓഫ് ഡാലസ് നൽകാറുണ്ട്. ഇതുമൂലം അഡീഷനൽ സീറ്റിംഗ് സൈഡ് വാക്കിലോ തെരുവിലോ ആരംഭിക്കുവാൻ അനുവാദം ലഭിക്കുന്നു. ഇവിടെ വലിയ ട്രാഫിക്ക് ഇല്ലാത്തതിനാൽ ഈ സാകര്യം  ഉപയോഗിക്കാം എന്നാൽ മറ്റു പ്രദേശങ്ങളിൽ ഇത് സാധ്യമല്ല. ടെംപററി പെർമിറ്റുകൾക്ക് സിറ്റി 800 ഡോളർ ചാർജ് ചെയ്യുന്നുണ്ട്.

എല്ലാ ബാറുടമകളും ജീവനക്കാർ നിർബന്ധമായും  ഫെയ്സ് മാസ്ക്ക് ഉപയോഗിക്കണമെന്ന് പറയുന്നു. ചില ഉപഭോക്താക്കൾ ബാർ ടെൻഡറുമായി സംസാരിക്കുവാൻ മാത്രമായി വരാറുണ്ട്. അവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്,  മറ്റൊരു ബാറുടമ മെരി ഡാൽ കെ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA