ADVERTISEMENT
ന്യൂയോർക്ക്∙ അമേരിക്കയിൽ ദേവാലയങ്ങൾ, സിനഗോഗുകൾ, മോസ്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ ആവശ്യസേവനത്തിൽ ഉൾപ്പെടുമെന്നും അവ  തുറന്നു പ്രവർത്തിക്കുവാൻ സ്റ്റേറ്റ് ഗവർണർമാർ ഉടനടി നടപടികൾ  സ്വീകരിക്കണമെന്നും  പ്രസിഡന്റ ഡൊണാൾഡ് ട്രംപ്  ആവശ്യപ്പെട്ടു.  ഗവർണർമാർ ആരാധനാലയങ്ങൾ ഈയാഴ്ച തന്നെ തുറക്കുന്നതിൽ അമാന്തം കാട്ടിയാൽ പ്രസിഡന്റ് എന്ന നിലയിൽ താൻ  ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.  ഗർഭഛിദ്ര ക്ലിനിക്കുകളും, മദ്യഷാപ്പുകളും അവശ്യസേവനമായി കണക്കാക്കുമ്പോൾ  എന്തുകൊണ്ട്   ആരാധനാലയങ്ങളെ  ഒഴിവാക്കി  എന്ന് അദ്ദേഹം ചോദിച്ചു.  അത് ശരിയായ നടപടിയല്ലെന്നും ആ തെറ്റ്  തിരുത്തണമെന്നും   അദ്ദേഹം പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com