ADVERTISEMENT

ന്യൂയോർക്ക് ∙ പ്രത്യാശയുടെ തിരിനാളം തെളിയുന്നു, കോവിഡ് 19 ന്റെ ഭീതിയിൽ മാനസിക സംഘർഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കായി കഴിഞ്ഞമാസം തുടങ്ങിയ പ്രത്യാശ ഇന്ത്യയുടെ മെന്റൽ ഹെൽത്ത്‌ കൗൺസിലിങ് സേവനം ഞായറാഴ്ച മുതൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നു.

ന്യൂയോർക്ക് ടൈം  ഞായറാഴ്ച  രാവിലെ 11:30 ന്  തിരുവനന്തപുരത്ത് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസും പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് ഇതിനു തുടക്കം കുറിക്കും. 

prathyasha

ജനീവ ആസ്ഥാനമായുള്ള വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ റോയ് കള്ളിവയലിൽ, ആന്റ്റോ ആന്റണി എംപി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഈ ചടങ്ങിൽ പങ്കെടുക്കും അമേരിക്കയിലെ മലയാളി ഹെൽപ്പ് ലൈൻ ഫോറം ഭാരവാഹികളായ അനിയൻ ജോർജ്, ബൈജു വർഗീസ്,  സൈക്കോതെറാപ്പിസ്റ്റായ ഡോ.ജോർജ് കാക്കനാട് എന്നിവരാണ്  ഇതിന് നേതൃത്വം നൽകുന്നത്. 

മുപ്പതിലേറെ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളുടെ പ്രതിനിധികൾ ഈ ചടങ്ങിൽ പങ്കാളികളാകും എന്ന് പ്രത്യാശയുടെ കോഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു. പ്രത്യാശയുടെ ഈ കൗൺസിലിംഗ് സേവനം പൂർണമായും സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com