ADVERTISEMENT

മിഷിഗൺ∙ കോവിഡ് എന്ന മഹാമാരി കവർന്നെടുത്ത മെട്രോ ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോസഫ് മാത്യുവിന്റെ സ്മരണാർഥം ഡിട്രോയിറ്റിലെ കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോൺ ഡി. ഡിങ്കൽ വെറ്ററൻസ് അഫേർസ് മെഡിക്കൽ സെന്ററിലെ ആരോഗ്യ പ്രവർത്തകർക്ക് കൈകൊണ്ടു നിർമ്മിച്ച 300 മികച്ചയിനം മാസ്കുകൾ വിതരണം ചെയ്തു. 

 

മഞ്ജു ജാക്കുളയാണ് ഈ മാസ്കുകൾ നിർമ്മിച്ചത്. ജോൺ ഡി. ഡിങ്കൽ വെറ്ററൻസ് അഫേർസ് മെഡിക്കൽ സെന്ററിൽ നിന്നും കേരള ക്ലബിന് നന്ദി അറിയിച്ചു കൊണ്ട് സന്ദേശവും കേരള ക്ലബ് പ്രസിഡന്റിനു ലഭിച്ചു. കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ മിഷിഗണിലെ വിവിധ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്കു ഭക്ഷണവും മാസ്കുകളും നേരത്തെ വിതരണം ചെയ്തിരുന്നു. 

 

മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ താളക്രമം തന്നെ ഈ കോവിഡ് കാലം തകിടം മറിച്ചിരിക്കുന്നു. കോവിഡിന് ശേഷം ജീവിതം എങ്ങനെ ക്രമപ്പെടുത്തണം എന്നതിന് സഹായകമായി ഒരു സാമൂഹ്യ ബോധവൽക്കരണ പദ്ധതി കേരള ക്ലബ് രൂപപ്പെടുത്തി നടപ്പാക്കാൻ പോകുന്നു. മാസ്കുകളും ഫേസ് ഷീൽഡുകളും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർ കേരള ക്ലബ് പ്രസിഡന്റ് അജയ് അലക്സിനെ 248-767-9451  ബന്ധപ്പെടുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com