ADVERTISEMENT

ന്യൂയോർക്ക് ∙ കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനിടയിൽ കോവിഡ് രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ  ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സ്, (പബ്ലിക് ഹെൽത്ത് വർക്കേഴ്സ്, പോലീസ്, ഫയർ ഫൈറ്റേഴ്സ്, ട്രാൻസിറ്റ് വർക്കേഴ്സ്, മെഡിക്കോസ് എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഡെത്ത് ബെനഫിറ്റ്സ് നൽകുമെന്ന് ന്യൂയോർക്ക് ഗവർണർ കുമൊ മേയ് 25 തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മെമ്മോറിയൽ ഡെ ആഘോഷത്തിന്റെ ഭാഗമായി ഗവർണർ നടത്തിയ ഡെയ്‌ലി ബ്രീഫിങ്ങിലാണ് അനുകൂല്യം നൽകുന്ന വിവരം അറിയിച്ചത്. സ്വജീവൻ പോലും തൃണവൽക്കരിച്ചു സഹോദരന്റെ ജീവൻ സംരക്ഷിക്കുന്നതിനും രോഗികൾക്ക് ആശ്വാസം പകരുന്നതിനും സേവനം അനുഷ്ഠിക്കുന്നവർക്ക് നന്ദി അറിയിക്കുക മാത്രമല്ല. അവരുടെ കുടുംബാംഗങ്ങൾക്ക് അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഗവർണർ പറഞ്ഞു. ന്യൂയോർക്ക് മേയർ ഡിബ്ലാസിയോ കോവിഡ്–19ൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ആനുകൂല്യം നൽകുന്നതിനു നിയമ നിർമ്മാണം നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മെമ്മോറിയൽ ഡെയിൽ പാൻഡെമിക്കിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർമ്മിക്കേണ്ടത് അനിവാര്യമാണെന്നും മേയർ പറഞ്ഞു. ഡെത്ത് ബെനഫിറ്റ്സ് നൽകുന്നതിനാവശ്യമായ ഫണ്ട് നൽകുന്നതിന് ഫെഡറൽ ഗവൺമെന്റ് തയാറാകണമെന്ന് ഗവർണർ കുമൊ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ മരണ നിരക്ക് തീരെ താഴ്ന്നുവെന്നും ഞായറാഴ്ച (മേയ് 24) 96 പേർ മാത്രമാണ് ഇവിടെ മരിച്ചതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com