ADVERTISEMENT

ടൊറന്‍റോ ∙ കനേഡിയന്‍ മലയാളികളുടെ വ്യാപാര, സേവന സ്ഥാപനങ്ങളെ ഒറ്റ കുടകീഴിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട 'കിളിക്കൂട്' പുതുമകളാല്‍ സമ്പന്നമാകുന്നു. കാനഡയിലെ ആദ്യത്തേതും വലുതുമായ മലയാളി ഇൻഫർമേഷൻ പോർട്ടലാണ്. കാനേഡിയൻ മലയാളികളുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

ഇത് ഒരുക്കിയത് ടൊറന്‍റോയിലെ ഒരുകൂട്ടം മലയാളി എന്‍ജിനീയര്‍മാരാണെന്നും ലിസ്റ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൂര്‍‍ണമായും സൗജന്യമാണെന്നും ഇജാസ് ആസാദ് മുഹമ്മദ് അറിയിച്ചു. 

കാനഡയിലെ മിക്ക നഗരങ്ങളിലേയും റെസ്റ്ററന്‍റുകള്‍, ഗ്രോസറി സ്റ്റോറുകള്‍, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാര്‍, അഭിഭാഷകര്‍, അസോസിയേഷനുകള്‍, ആരാധനാലയങ്ങൾ തുടങ്ങി, ഇരുപതിലധികം വിഭാഗങ്ങളിൽപ്പെട്ട ലിസ്റ്റിങ്ങുകൾ പോർട്ടലിൽ ലഭ്യമാണ്. കാനഡയില്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തിനെ ഒന്നിപ്പിക്കാനായി. അൻപതിൽപരം നഗരങ്ങളിലായി പ്രവർത്തനം വിപുലീകരിച്ചു.ഓണത്തോടെ കിളിക്കൂട് അമേരിക്കയിലേക്കും വ്യാപിപ്പിക്കും. വിവരങ്ങള്‍ക്ക്: www.kilikood.ca, +1 6477875757, +1 5142144600. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com