ADVERTISEMENT

മെൽബോൺ ബീച്ച് (ഫ്ലോറിഡ) ∙ അപൂർവ്വങ്ങളിൽ അപൂർവ്വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെൽബോൺ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്. കരയിലേക്ക് കയറി വന്ന് കൂടുണ്ടാക്കുന്നതു സമയമാകുമ്പോൾ തിരിച്ചുവന്നു മുട്ടയിടുന്നതിനു വേണ്ടിയാണ്.

ലെതർ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടി കൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈൻ ടർട്ടിൻ റിസെർച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാൻസ് ഫീൽഡ് (KATC MANS FIELD) പറഞ്ഞു.2016 മാർച്ചിൽ ഇതേ കടലാമ ഇതിനു മുൻപ് കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്. ഈ വർഷം ആദ്യവും ഇവ കരയിലെത്തിയിരുന്നു.

കടലാമയുടെ ശരാശരി ആയുസ് 30 വർഷമാണ്. 16 വയസ്സാകുമ്പോൾ മെച്യുരിറ്റിയിൽ എത്തും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്.

സാധാരണ ആമകളിൽ നിന്നും വ്യത്യസ്തമായി ലെതർ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം കാണില്ല. കറുത്തതോ, ബ്രൗണോ തൊലി ആണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പവും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com