ADVERTISEMENT

ടൊറന്‍റോ∙ കോവിഡ് മഹാമാരി വേളയില്‍ ലോകമെമ്പാടും  കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്‍റര്‍ (കെഎംസിസി) ചെയ്തുവരുന്ന മാനുഷികവും സാമൂഹികവുമായ സേവനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി എംപിയുടെ പ്രശംസ. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധയജ്ഞത്തില്‍ സജീവമായവര്‍ക്ക് പ്രയോജനപ്പെടുംവിധം ഉപകരണങ്ങളും മറ്റും ലഭ്യമാക്കിയത് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണെന്നും കെഎംസിസി യുഎ‍സ്എ-കാനഡ ചാപ്റ്ററിന് അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

'ഈ പ്രതിസന്ധി ഘട്ടത്തില്‍ വ്യക്തികളും സംഘടനകളും ചെയ്യുന്ന സഹായങ്ങള്‍ ആവശ്യക്കാരില്‍ എത്തുന്നതില്‍ ആഹ്ളാദമുണ്ട്. പ്രാദേശിക സമൂഹത്തിലും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കിടയിലും കെഎംസിസി ചാപ്റ്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളും പിന്തുണയുമാണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അവശ്യം. ആഗോളതലത്തിലും കെഎംസിസി തുടരുന്ന കാരുണ്യപ്രവൃത്തികള്‍ മാതൃകാപരമാണ്.'

ഈദ് ആശംസകള്‍ നേര്‍ന്ന രാഹുല്‍ ഗാന്ധി, മാതൃകാപരമായ പ്രവൃത്തികള്‍ തുടരാനും ആഹ്വാനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com