ADVERTISEMENT

ന്യൂജഴ്സി ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരളാ ഘടകം ന്യൂജഴ്‌സി ചാപ്റ്ററർ രൂപീകരിച്ചതിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവഹിച്ചു. മേയ്‌ 29 നു ചേർന്ന വിഡിയോ കോൺഫ്രൻസ് മീറ്റിംഗിൽ ഐഒസി യുഎസ്‌എ പ്രസിഡന്റ്‌ മൊഹിന്ദർ സിംഗ്‌ ഗിൽസിയൻ, വൈസ്‌ ചെയർമാൻ ജോർജ്‌ എബ്രഹാം, ഐഒസി സീനിയർ വൈസ്‌ പ്രസിഡന്റ് ഹർഭജൻ സിംഗ്‌, കേരള ചാപ്റ്റർ പ്രസിഡന്റ്‌ ലീല മാരേട്ട്‌, ചെയർമാൻ തോമസ്‌ മാത്യു മറ്റ്‌ സീനിയർ നേതാക്കൾ തുടങ്ങിയവർ പുതിയ ചാപ്റ്ററിനു ആശംസകൾ അറിയിച്ചു. 

ചടങ്ങിൽ ന്യൂജഴ്‌സി ചാപ്റ്റർ പ്രതിനിധികളെ നാഷനൽ നേതൃത്വത്തിന് പരിചയപ്പെടുത്തി. അമേരിക്കയിൽ എഐസിസിയുടെ അംഗീകാരം ഇല്ലാതെ അവിടവിടെയായി മുളച്ച്‌ പൊങ്ങുന്ന സംഘടനകളേയും അത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരേയും ‌ഐഒസിയുടെ കീഴിൽ ഒരുമിച്ച്  കൊണ്ട്‌ പോകുന്നതിന്റെ ആവശ്യകത യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും പങ്കുവെച്ചു. കോൺഗ്രസ്‌ പാർട്ടിക്ക്‌ ശക്തി പകരുവാൻ എല്ലാവരും ഒരുമിച്ച്‌ പ്രവർത്തിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് രാജീവ് മോഹൻ, ജനറൽ സെക്രട്ടറിമാർ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കൽ. സെക്രട്ടറിമാരായ എൽദോ പോൾ, ജോഫി മാത്യു, വൈസ് പ്രസിഡന്റ്മാരായ ഷിജോ പൗലോസ്, മേരി ജോബ്, ഐടി വിഭാഗം ചെയർമാൻ ബിജു ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ മോബിൻ സണ്ണി, സാജു മാരോത്ത് ജെയിംസ് ജോർജ് ,നിഷാദ് ബാലൻ, വർഗീസ് തോമസ്, ബൈജു വർഗീസ്, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യൻ, കൂടാതെ നാഷനൽ കമ്മറ്റിയെ പ്രതിനിധീകരിച്ചു പോൾ കറുകപ്പള്ളിൽ, യോഹന്നാൻ ശങ്കരത്തിൽ, വിശാഖ് ചെറിയാൻ, സതീഷ് നായർ, ജേക്കബ് പടവത്ത്, ഉഷാ ജോർജ് അടക്കം അനേകം പ്രതിനിധികൾ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com