ADVERTISEMENT

ഡിട്രോയിറ്റ്∙ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന് കേരളക്ലബ്ബ് സംഘടിപ്പിച്ച "നാദ കൈരളി" എന്ന സംഗീത പരിപാടി പുതിയ സംഗീത അനുഭവം തന്നെ ശ്രോതാക്കൾക്ക് സമ്മാനിച്ചു. സൂം സംവിധാനത്തിലൂടെ തികഞ്ഞ സാങ്കേതിക മികവോടെയും ക്രമീകരണത്തോടെയും നടന്ന ഈ സംഗീത പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലത്ത്‌ സൂമിലൂടെ നടന്ന പരിപാടിയിൽ ഏറ്റവും മികച്ച നിലവാരം പുലർത്തിയ പരിപാടിയെന്ന പ്രശംസയും നേടുവാൻ സാധിച്ചു. 

shashi-tharoor

മുഖ്യാതിഥിയായി എത്തിയ ഡോക്ടർ ശശി തരൂർ എംപി കേരളൈറ്റ് ഡിജിറ്റൽ പതിപ്പിന്റെ പ്രകാശനം നിർവ്വഹിക്കുകയും ഒപ്പം ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന് ആധുനിക സംവിധാനത്തിലൂടെ ഇപ്രകാരം ഒരു വേദി ഒരുക്കിയ കേരളക്ലബിനെ അഭിനന്ദിക്കുകയും ചെയ്തു. കേരള ക്ലബ് ബിഓറ്റി ചെയർമാൻ സുനിൽ നൈനാൻ, കേരളൈറ്റ് ചീഫ് എഡിറ്റർ ബിന്ദു പണിക്കർ, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, മലയാളി ഹെൽപ് ലൈൻ ഫോറം നാഷണൽ ചെയർമാൻ അനിയൻ ജോർജ്, എകെഎംജി പ്രസിഡന്റ് ഡോക്ടർ ഉഷാ മോഹൻദാസ്, ആഗ്നസ് തെരടി-നൈന, മിഷിഗൺ നഴ്സസ് അസ്സോസിയേഷൻ പ്രസിഡന്റ് സരജ ശാമുവേൽ, രാഹുൽ പ്രഭാകർ എന്നിവർ ആശംസകൾ നേരുകയും കേരളക്ലബ് പ്രസിഡൻറ് അജയ് അലക്സ് സ്വാഗതവും സെക്രട്ടറി ആശാ മനോഹർ നന്ദിയും രേഖപ്പെടുത്തി. തുടർന്നു പ്രമുഖരായ ഗായകർ പ്രദീപ് സോമസുന്ദരം, പൂർണാ ഏബ്രഹാം, ഡോക്ടർ സാം കടമ്മനിട്ട, രചിതാ രാമദാസ്, ഷൈജു അയർലൻഡ്, മുരളി രാമനാഥൻ, സതീഷ് മടമ്പത്, ബിനി പണിക്കർ എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: https://www.keralaclub.org/ekeralite/2020/2020_06/index.html

https://www.facebook.com/watch/?v=1779020292222301

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com