ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസ് ഒഫിഷ്യൽ വിജയ ശങ്കറിനെ വാഷിങ്ടൻ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയായി പ്രസിഡന്റ്  ട്രംപ് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ജൂൺ 25ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അപ്പലേറ്റ് സെക്ഷൻ ഓഫ് ക്രിമിനൽ ഡിവിഷൻ ഡെപ്യൂട്ടി ചീഫാണ് ഇപ്പോൾ വിജയശങ്കർ. രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതിയിലേക്ക് വിജയ ശങ്കറിന്റെ 15 വർഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ ചേരുന്നതിനു മുമ്പു വാഷിങ്ടൻ ഡിസിയിൽ സ്വകാര്യ പ്രാക്ടീസ്  നടത്തി വരികയായിരുന്നു വിജയശങ്കർ.ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും വെർജീനിയ യൂണിവേഴ്സിറ്റി ലൊ സ്കൂളിൽ നിന്നും ജെഡിയും(JURIS DOCTOR) കരസ്ഥമാക്കിയ ശേഷം വെർജീനിയ ലൊ റിവ്യുവിൽ നോട്ട്സ് എഡിറ്ററായിരുന്നു.

അമേരിക്കൻ യൂണിവേഴ്സിറ്റി വാഷിംഗ്ടൺ കോളേജ് ഓഫ് ലൊയിൽ അസോസിയേറ്റ് പ്രൊഫസറായും വിജയ ശങ്കർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് വിജയ ശങ്കർ അർഹനായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com