sections
MORE

ബിജു തൂമ്പില്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

biju-thoombil
SHARE

ബോസ്റ്റണ്‍∙ സംഘടനാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന യുവ നേതാവ് ബിജു തൂമ്പില്‍ ഫൊക്കാന ന്യു ഇംഗ്ലണ്ട് റീജിയന്‍ ഒന്നില്‍ നിന്നും ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറ്റുമാനൂര്‍ സ്വദേശിയായ ബിജു തൂമ്പില്‍ ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കലാലയ പഠന കാലത്തു തന്നെ സംഘടന പ്രവര്‍ത്തനത്തില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അധ്യാപനത്തിലൂടേയും, വിവിധ മത -സംഘടന പ്രവര്‍ത്തനത്തിലൂടെയും അദ്ദേഹം നേടിയ കഴിവുകള്‍ ഫൊക്കാനക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ ആയിരിക്കുമെന്ന് നിസംശയം പറയാം.

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് മുന്‍ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2005- 2006ല്‍ സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക്കാ പള്ളി ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബര്‍ലിങ്ടൻ മലയാളി അസോസിയേഷന്‍ കോര്‍ഡിനേറ്ററുമായിരുന്നു. നിലവില്‍ ഫൊക്കാന ആര്‍വിപി ആയി പ്രവര്‍ത്തിക്കുന്ന ബിജു ഒരു മികച്ച സംഘാടകനും ബോസ്റ്റന്‍ മലയാളികളൂടെ കണ്ണിലുണ്ണിയുമാണ്. 

ബിജുവിനെപോലുള്ള യുവനേതാവിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്ക് പുതിയ ദിശാബോധവും ഉണര്‍വ്വും നല്‍കുമെന്ന് പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ബോസ്റ്റന്‍ മലയാളി സമൂഹത്തില്‍ കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ബിജൂവിന്റെ മത്സര തീരുമാനം ഫൊക്കാനയുടെ അഖണ്ഡതയക്കും വളര്‍ച്ചയ്ക്കും പ്രചോദനമാകുമെന്ന് സെക്രട്ടറി സ്ഥാനാർഥി അലക്‌സ് തോമസ്സ് അഭിപ്രായപ്പെട്ടു.

ബോസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുമ്പോഴും ഫൊക്കാനാ ആര്‍വിപി കമ്മിറ്റി അംഗമായും, പ്രവര്‍ത്തിക്കുമ്പോഴും ബിജു നടത്തിയ സംഘാടനാമികവും ഏകോപനവും മികച്ചതായിരുന്നു. തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും  ഫൊക്കാനയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും, ഫൊക്കാനയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും ഫൊക്കാനയിലെ ഏല്ലാവര്‍ക്കും തുല്യത ഉറപ്പു വരുത്തുന്നതിനു വേണ്ടിയും ബിജു തുമ്പിലിനെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന്  പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് (ന്യൂയോര്‍ക്ക്), അലക്‌സ് തോമസ് ന്യൂയോര്‍ക്ക് (സെക്രട്ടറി), സുധാ കര്‍ത്ത (എക്‌സി  വൈസ് പ്രസിഡന്‍ഡ് ) ഫിലഡല്‍ഫിയ, ഡോ. സുജാ ജോസ് ന്യൂജഴ്‌സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോണ്‍ ഫ്‌ളോറിഡ (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി),  ഷീലാ ജോസഫ് -വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍,  ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍ ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജനല്‍ പ്രസിഡന്റ് റജി കുര്യന്‍ (ഹൂസ്റ്റണ്‍), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ഷിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), ജോജി കടവില്‍ (ഫിലഡല്‍ഫിയ), മത്തായി മാത്തുള കാനഡ റീജണല്‍ വൈസ് പ്രസിഡന്റ്, കമ്മിറ്റി മെംബര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), അലക്‌സ് എബ്രാഹം (ന്യൂയോര്‍ക്ക്),യൂത്ത് മെംബര്‍ ഗണേഷ് ഭട്ട് (വാഷിംഗ്ടണ്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA