sections
MORE

മത്സരവും ആഘോഷവും ഈ വർഷം ഒഴിവാക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ

fokana-logo
SHARE

ന്യൂയോർക്ക്∙ഫൊക്കാന കണ്‍വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അങ്ങനെയല്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു സാധുതയുമില്ലെന്നും പ്രസിഡന്റ് മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.

എക്‌സിക്യൂട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍വന്‍ഷനും തിരഞ്ഞെടുപ്പും മാറ്റിയത്. 36 അംഗ നാഷണല്‍ കമ്മിറ്റിയിലെ 6 പേർ ഒഴികെ മറ്റ് അംഗങ്ങൾ അനുകൂലിച്ച തീരുമാനമാണത്.ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയേക്കാള്‍ വലുതാണ് ട്രസ്റ്റി ബോര്‍ഡിലെ അഞ്ചു പേര്‍ എന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.

കണ്‍വന്‍ഷന്‍ അടുത്ത വര്‍ഷമാകാമെങ്കില്‍ ഇലക്ഷന്‍ എന്തിനാണ് ഇപ്പോള്‍ നടത്തുന്നത്? ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണതെന്നു വ്യക്തം.

ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല.

സംഘടനയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലാതെ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയത് കൊണ്ടു എന്താണ് പ്രയോജനം? നിലവില്‍ ഭാരവാഹികളുണ്ട്. ഒരു സെറ്റ് ഭാരവാഹികള്‍ കൂടി വന്നാല്‍ വെറുതെ പടലപ്പിണക്കങ്ങളും പ്രശ്‌നനങ്ങളും ഉണ്ടാക്കാമെന്ന് മാത്രം.

ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം ഇലക്ഷന്‍ എന്നാണു ഭരണഘടനാ പറയുന്നത്. അത് പോരാ വെബിലൂടെ ഇലക്ഷന്‍ നടത്താമെന്നു പറയുന്നത് ഭരണഘടനാ വിരിരുദ്ധമാണ്.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരിൽ എട്ടുപേരും  ഇപ്പോൾ ഇലക്ഷനും കൺവെൻഷനും ഇപ്പോൾ  നടത്താൻ പറ്റിയ സമയമല്ല എന്നഭിപ്രയമാണ്. അവർ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയിലെ 36ൽ ആറു പേർ  മാത്രമാണ് എതിർ അഭിപ്രായം പറഞ്ഞത് .  ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത് ,അതിൽ 11 പേർ ഒഴികെ ബാക്കിയുള്ളവർ ആഘോഷവും മത്സരവും ഈ വർഷം ഒഴിവാക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ , ഒരു ജനാധിപത്യ സംഘടനയിൽ ഭൂരിപക്ഷ  വികാരം എന്താണ് എന്നു മനസിലാക്കാൻ അമേരിക്കൻ മലയാളികൾക്ക് കഴിയും . 

ഫൊക്കാന ഒരു ജനാധിപത്യ സംഘടനയാണ്. അതിൽ ബൈലോ പ്രകാരവും ജനാതിപത്യ പരവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ്  തങ്ങളുടെ ആഗ്രഹം.  ഇപ്പോൾ  ട്രസ്റ്റി ബോർഡിന്റെ തീരുമാനം  ഒരു ഏകാധിപത്യപരമാണ്. ജനാതിപത്യ സംഘടനായ ഫൊക്കാനയിൽ അത് അനുവദിച്ചു കൊടുക്കില്ല .

എന്തായാലും ട്രസ്റ്റി ബോര്‍ഡിന്റെ പേരില്‍ വന്ന പ്രസ്താവന കണക്കിലെടുക്കേണ്ടതില്ല. സംഘടന സുതാര്യമായും ജനതാൽപര്യത്തിന് അനുസൃതമായും മുന്നോട്ടു പോകും. ട്രസ്റ്റി ബോർഡ് ഏതെക്കെ പ്രമേയങ്ങൾ അവതരിപ്പിച്ചാലും ജനറൽ  ബോഡി വിളിക്കാത്തടത്തോളം കാലം  നാഷണൽ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത്. നാഷണൽ കമ്മിറ്റിയാണ് സുപ്രീം  ബോഡി. നാഷണൽ കമ്മിറ്റിയുടെ തിരുമാനങ്ങൾ നടപ്പാക്കുക എന്നതു തങ്ങളുടെ ചുമതലയാണ്. അതു നടപ്പാക്കുക മാത്രമാണു ഞങ്ങൾ ചെയ്യുന്നത്.

അതുപോലെ ഫൊക്കാന ഇലക്ഷൻ വെബ്  സൈറ്റ് എന്ന പേരിൽ പ്രചരിക്കുന്ന വെബ് സൈറ്റ് ഫൊക്കാനയുടെ സിഇഒ ആയ പ്രസിഡന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേർ ചേർന്ന് ഫൊക്കാനയുടെ യശ്ശസ്സിന് കളങ്കം തീർക്കുവാൻ നടത്തുന്ന ശ്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല.

ഫൊക്കാനയിൽ അംഗസംഘടനകളായി അപേക്ഷ നൽകിയ 16 സംഘടനകളിൽ നിന്ന് കേവലം 6 സംഘടനകകൾക്ക് മാത്രം അംഗത്വം നൽകിയ ട്രസ്റ്റി ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും നാഷണൽ കമ്മറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA