ADVERTISEMENT

ന്യൂയോർക്ക്∙ ഇന്നു തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് നവതി ആശംസകൾ അറിയിച്ചു.

മലങ്കര സഭയുടെ വളർച്ചക്ക് നിദാനമായ അനേക സഭാ പിതാക്കന്മാരുടെ പൈതൃകം ഏറ്റുവാങ്ങി ഇന്ന് മാർത്തോമ്മ സഭയെ നയിച്ചു കൊണ്ടിരിക്കുന്ന ഡോ.ജോസഫ് മാർത്തോമ്മ മെത്രാപോലിത്ത ജന്മം കൊണ്ടും, കർമ്മം കൊണ്ടും ശ്രദ്ധേയനായ വ്യക്തിത്വമാണ്. പ്രശ്നങ്ങളിൽ പതറാതെ പ്രതിസന്ധികളിൽ തളരാതെ സഭാ നൗകയെ നയിപ്പാനുള്ള ദൈവാനുഗ്രഹം, സഭകളുടെ എക്ക്യൂമെനിക്കൽ മേഖലകളിലും മറ്റ് മതസ്ഥരോടുള്ള സമീപനത്തിലും സ്വീകരിക്കാവുന്നവയെ സ്വീകരിക്കുകയും അല്ലാത്തവയെ ആദരിക്കുകയും ചെയ്യുന്ന പ്രത്യേക സവിശേഷത എന്നിവ എടുത്തുപറയത്തക്കതാണന്ന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി മനുഷ്യനെ സ്നേഹിക്കുവാനും കരുതുവാനും ഉള്ള താൽപര്യം, എല്ലാവരെയും ഉൾക്കൊള്ളുന്നതായ പ്രവർത്തന ശൈലി എന്നിവ ഡോ.ജോസഫ് മാർത്തോമ്മയുടെ മുഖമുദ്രയാണ്. 

നവതി ആഘോഷിക്കുന്ന മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേരുകയും, ആയുസ് ആരോഗ്യം എന്നിവ നൽകി സർവേശ്വരൻ പരിപാലിക്കട്ടെ എന്നു പ്രാർഥിക്കുന്നതായി നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com