ADVERTISEMENT

ടൊറന്‍റോ ∙ മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഒരുക്കുന്ന മാസ്ക് മലയാളി വനിത ഓണ്‍ലൈന്‍ കേരള ഫാഷന്‍ ഷോയ്ക്ക് ജൂണ്‍ 30 വരെ റജിസ്റ്റര്‍ ചെയ്യാം. രണ്ട് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വിഡിയോ ജൂലൈ 15ന് മുന്‍പ് ലഭിക്കണം.

കേരളീയ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയവരിലെ മികവിനെ കണ്ടെത്തുന്നതിന് ബ്രിട്ടിഷ് മലയാളി താരവും സ്പോര്‍ട്സ് കമന്‍റേറ്ററുമായ പ്രിയാ ലാലാണ് സെലിബ്രിറ്റി ജഡ്ജ് ആയി എത്തുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള 18 വയസ് പൂര്‍ത്തിയായ വനിതകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാമെന്ന് ജയിംസ് വര്‍ഗീസും കെ.പി. സുധാകരനും അറിയിച്ചു. വിഡിയോ അയയ്ക്കേണ്ടതു സംബന്ധിച്ച വിശദാംശങ്ങള്‍ മാസ്ക് ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

അംബിക ജ്വല്ലറി സ്പോണ്‍സര്‍ ചെയ്യുന്ന 750 ഡോളര്‍ മൂല്യമുള്ള ഡയമണ്ട് റിങ് ആണ് ഒന്നാം സമ്മാനമായി ലഭിക്കുക. നയാഗ്രയിലെ എംഎംസ് ഗ്രൂപ്പാണ് രണ്ടാം സമ്മാനമായ 251 ഡോളര്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. 101 ഡോളറാണ് മൂന്നാം സമ്മാനം. മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു- MASCMalayaliVanitha@gmail.com

English Summary: MASC Malayali Vanitha Online Fashion Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com