ADVERTISEMENT

ന്യൂയോർക്ക്∙ പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സാഹിത്യകാരൻ സിറിൽ മുകളേലിന്റെ സൈലൻസ്‍ഡ് എന്ന ഹ്രസ്വചിത്രം, ഹോളിവുഡ്/ ഇന്ത്യൻ സിനിമയിലെ ബഹുമുഖ പ്രതിഭ തമ്പി ആന്റണി അമേരിക്കയിലെ ലോസാഞ്ചൽസിൽ നിന്നും റിലീസ് ചെയ്തു. ലോക്‌ഡൗൺ കാലഘട്ടത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു നിർമിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമ, ഭാഷയുടെ അതിർവരമ്പുകൾക്ക് അതീതമായാണ് നിർമിച്ചിരിക്കുന്നത്.

കലയും സർഗാത്മകതയും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെ ജീവിതത്തിലെ ഏതൊരവസ്ഥയിലൂടെ നമ്മൾ കടന്നുപോയാലും പരിപോഷിപ്പിക്കണമെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ് ഈ സിനിമയിലൂടെ ഇതിന്റെ അണിയറപ്രവർത്തകർ.  ഇതിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഇറ്റാലിയൻ സംഗീതജ്ഞൻ ഫെഡറികോ ഡാസിയാണ്. അഞ്ജലി തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ ചീഫ് കൺസൾട്ടന്റായി ശ്രീജിത്ത് മാധവൻ നായർ പ്രവർത്തിച്ചു.

അമേരിക്കയിൽ മിനസോട്ടയിൽ താമസിക്കുന്ന സിറിൽ മുകളേൽ കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. 2013 Inroads ഫെലോഷിപ്പും, ചെറുകഥകൾക്കും കവിതകൾക്കും, നിരവധി അവാർഡുകളും സിറിൽ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റ യുവതിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ ‘Life in a Faceless World’  എന്ന നോവൽ 2019-ൽ, American Bookfest-ൽ അവാർഡിന് അർഹമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com