ADVERTISEMENT

ഡാലസ് ∙ ജൂലൈ 14ന് നടക്കുന്ന റൺ ഓഫ് മത്സരത്തിനുള്ള ഏർലി വോട്ടിങ്ങ് ജൂൺ 29 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ജൂലൈ 10 വരെയാണ് ഏർലി വോട്ടിങ്ങിന് സമയം അനുവദിച്ചിരിക്കുന്നത്. ടെക്സസ് ഡമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടികളിലെ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ഫൈനൽ തിരഞ്ഞെടുപ്പാണ് ജൂലൈയ് 14ന് നടക്കുക.

മാർച്ച് 8ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിൽ കൂടുതൽ ലഭിക്കാതെ പോയ സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ടു സ്ഥാനാർഥികളാണ് ജൂലൈ 14 ലെ റൺ ഓഫിൽ മാറ്റുരയ്ക്കുന്നത്. മേയിൽ നടക്കേണ്ട റൺ ഓഫ് കോവിഡ് 19 നെ തുടർന്നാണ് ജൂലൈയിലേക്കു മാറ്റിയത്.

യുഎസ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥികളായ റിട്ടയേർഡ് എയർഫോഴ്സ് പൈലറ്റ് എം ജെ ഹെഗർ സ്റ്റേറ്റ് സെനറ്റർ റോയ്സും തമ്മിൽ നടക്കുന്ന റൺഓഫ് മത്സരത്തിൽ വിജയിക്കുന്ന സ്ഥാനാർഥിയായിരിക്കും നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോന്നനുമായി ഏറ്റുമുട്ടുക. 

65 വയസ്സിനു മുകളിലുള്ള രോഗികളായവർക്കോ, ജയിലിൽ കഴിയുന്നവർക്കോ മെയിൽ ബാലറ്റ് ഉപയോഗിക്കാമെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഓഫീസ് അറിയിച്ചു. മാസ്ക്ക് ഉപയോഗിച്ചു അകലം പാലിച്ചുമായിരിക്കണം പോളിങ്ങ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുവാൻ എത്തേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com