ADVERTISEMENT

ഹൂസ്റ്റൺ ∙ ടെക്സസിലും പ്രത്യേകിച്ച് ഹൂസ്റ്റണിലും കോവിഡ് 19 കേസുകൾ അനുദിനം വർധിച്ചു വരുന്നതിനിടയിൽ ഗാൽവസ്റ്റൺ – ഹൂസ്റ്റൺ ആർച്ച് ഡയോസീസ് റിട്ടയർമെന്റ് ഫെസിലിറ്റിയിലെ നാല് റിട്ടയേർഡ് വൈദീകർക്കും ആർച്ച് ബിഷപ്പ് എമിറിറ്റസ് ജോസഫ് എ. ഫിയൊറൻസിക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

പതിനെട്ട് വൈദീകരാണ് ഇവിടെ കഴിയുന്നത് ഫുഡ് സർവീസ് കോൺട്രാക്ടർ സ്റ്റാഫ് അംഗത്തിനും, കെയർ ഗിവറിനും, കോവിഡ് 19 കണ്ടെത്തിയതോടെയാണ് ഫെസിലിറ്റിയിലുള്ള എല്ലാവർക്കും കോവിഡ്–19 പരിശോധന നടത്തിയത്. പന്ത്രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോവിഡ് കണ്ടെത്തിയവരിൽ ഓക്സിലിയറി ബിഷപ്പ് വിൻസെന്റ് എം. റിസ്സോട്ടയും ഉൾപ്പെടുന്നു.  ഫലം പോസിറ്റീവായവരിൽ അരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല. രോഗം സ്ഥിരീകരിച്ചവർ 14 ദിവസത്തെ ക്വാറന്റീനിൽ അവരവരുടെ മുറികളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com