ADVERTISEMENT

ഓസ്റ്റിൻ ∙ ടെക്സസിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് P-EBT പ്രോഗ്രാമിന്റെ ഭാഗമായി 285 ഡോളർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് വ്യക്തമാക്കി. ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കയുള്ളൂ. ഹ്യുമൻ സർവീസസ് കമ്മീഷൻ ഡപ്യൂട്ടി എക്സിക്യൂട്ടീവ് കമ്മീഷണർ വയൻ സാൾട്ടറും ഗവർണറും സംയുക്തമായാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.

കോവിഡിനെ തുടർന്നു സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുകയും നാഷനൽ സ്കൂൾ ലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓരോ വിദ്യാർഥിക്കും 285 ഡോളർ (വൺ ടൈം) നൽകുവാൻ സ്റ്റേറ്റ് ഗവൺമെന്റ് തീരുമാനിച്ചത്. 21 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് ആനുകൂല്യം.

Greg-Abbott

ടെക്സസിൽ 3.6 മില്യൻ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈയ് 31 വരെ നീട്ടിയതിനാൽ ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ആനുകൂല്യം ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. ലോൺ സ്റ്റാർ കാർഡുപയോഗിച്ചു കുറഞ്ഞ വരുമാനമുള്ള കുടുംബാംഗങ്ങൾക്ക് സ്റ്റോറുകളിൽ നിന്നും ഗ്രോസറി വാങ്ങുന്നതിനു ഫെഡറൽ ഗവൺമെന്റിന്റെ സഹായധനമായി 1 ബില്യൻ ഡോളറാണ് ടെക്സസിന് അനുവദിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 833–613–6220 (തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 8 മുതൽ വൈകിട്ട് 5വരെ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com