ADVERTISEMENT

ഷിക്കാഗോ ∙  ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാസ്ക് ഫോഴ്‌സ് കോഓര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നു ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പേര് നല്‍കിയ 24 പേരെയും ജൂലൈ ഒന്നാംതീയതി യാത്രതിരിക്കുന്ന ഷിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനയാത്രക്കാരില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴ സ്വദേശി ഷാന്‍ കൃഷ്ണന്റെ രണ്ടു വയസ്സുള്ള അമേരിക്കന്‍ പൗരത്വമുള്ള കുട്ടിക്ക് ഒ.സി.ഐ കാര്‍ഡ് ലഭ്യമാക്കുകയും ചെയ്തു. ഇതിൽ നന്ദി രേഖപ്പെടുത്തുന്നതിനു ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാറുമായി ടാസ്ക്  ഫോഴ്‌സ്  കൂടിക്കാഴ്ച നടത്തി. 

ഷിക്കാഗോയില്‍ അമിത് കുമാര്‍ കോണ്‍സുലേറ്റ് ജനറലായി ചാര്‍ജ് എടുത്തശേഷം ആദ്യമായാണ് മലയാളി കമ്യൂണിറ്റിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും, ഫോമ ടാസ്ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. 

fomaa-2

നിലവിലുള്ള അറിയിപ്പ് അനുസരിച്ച് ജൂലൈ ഒന്നാം തീയതി രാവിലെ 7 മണിക്ക് എല്ലാ യാത്രക്കാരും എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരണമെന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനുവേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാര്‍, മിഡ് വെസ്റ്റ് എയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജര്‍ മാലിനി വൈദ്യനാഥന്‍ എന്നിവരോടും ഇതിന്റെ ഏകോപനത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരോടും ഫോമാ സെന്‍ട്രല്‍ റീജിയന്‍ ടാസ്ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ്, റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഇടാട്ട്, യൂത്ത് കോര്‍ഡിനേറ്റര്‍ കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ നന്ദി അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com