ADVERTISEMENT

ഹൂസ്റ്റൺ ∙ ജൂൺ 27 ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച മലങ്കര മർത്തോമാ സുറിയാനി സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മർത്തോമ്മാ മെത്രാപോലീത്താക്ക് അഭിനന്ദനങ്ങളർപ്പിച്ചു ഇന്റർ നാഷണൽ പ്രെയർ ലൈൻ.ജൂൺ 30 ചൊവ്വാഴ്ച രാത്രി ഐപിഎല്ലിന്റെ 321–ാം ആഗോള സമ്മേളനത്തിലാണ് നവതി ആഘോഷിച്ച മെത്രാപോലീത്താക്ക് ജന്മദിനാശംസകൾ നേർന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിലധികം പേർ പങ്കെടുത്ത സമ്മേളനത്തിൽ മെത്രാപോലീത്താക്ക് ആശംസകൾ നേർന്ന് ഐപിഎൽ കോർഡിനേറ്റർ ആമുഖ പ്രസംഗം  ചെയ്തു. 2014 മേയ് 13 കലിഫോർണിയായിലെ ലൊസാഞ്ചൽസിലിരുന്ന് ഐപിഎല്ലിന്റെ പ്രഥമ പ്രാർഥന ഉദ്ഘാടനം ചെയ്തതും വചനശുശ്രൂഷ നിർവ്വഹിച്ചതും ജോസഫ് മാർത്തോമയായിരുന്നുവെന്ന് സി.വി.സാമുവേൽ അനുസ്മരിച്ചു. ഇന്ന് ഐപിഎൽ അനേകായിരങ്ങളുടെ ആത്മീകാഭിവൃദ്ധിക്കു കാരണമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

dr-joseph-marthoma-2

തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ സംഘാടകൻ ടി. എ. മാത്യു മെത്രാപോലീത്തായ്ക്ക് ഐപിഎല്ലിന്റെ അഭിന്ദനവും ജന്മദിനാശംസകളും അറിയിച്ചു. പ്രായത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു പ്രശ്നങ്ങളിൽ തളരാതെ പ്രതിസന്ധികളിൽ പതറാതെ മാർത്തോമാ സഭയെ ആത്മീക– ഭൗതീക ഔന്ന്യത്വത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ തിരുമേനിക്ക് കഴിയട്ടെ എന്നും ആശംസിക്കുകയും ദൈവീക അനുഗ്രഹങ്ങളും കൃപകളും ധാരാളമായി ലഭിക്കുന്നതിന്  ഇന്റർ നാഷണൽ പ്രെയർ ലൈനായി പ്രാർഥിക്കുകയും ചെയ്യുന്നതായി ടി. എ. മാത്യു പറഞ്ഞു.

വർക്കി ജേക്കബിന്റെ (ഡാലസ്) പ്രാർഥനയോടെ യോഗം ആരംഭിച്ചു. ബിജി രാമപുരം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടർന്ന് കരോട്ടൻ മാർത്തോമാ ഇടവക വികാരി റവ. പി. തോമസ് മാത്യു (ഡാലസ്) ധ്യാന പ്രസംഗം നടത്തി. അബ്രഹാം ഇടിക്കുള മധ്യസ്ഥ പ്രാർഥനക്കു നേതൃത്വം നൽകി. ഷിജി ജോർജ് സമ്മേളനം നിയന്ത്രിച്ചു. ടി.എ.മാത്യു നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com