ADVERTISEMENT

ന്യൂജഴ്‌സി∙ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ മുൻ പ്രസിഡന്റും ഫോമയുടെ  സ്ഥാപക സെക്രട്ടറിയുമായ അനിയൻ ജോർജിനെ ഫോമയുടെ 2020 പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു, കാൻജ്  പ്രസിഡന്റ് ദീപ്തി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് അനിയൻ ജോർജിനെ 2020 ഫോമാ പ്രസിഡന്റ് സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തത്, ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുവാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ്  അനിയൻ ജോർജ് എന്ന് കാൻജ് സെക്രട്ടറി ബൈജു വർഗീസ് അഭിപ്രായപ്പെട്ടു,

അനേകം തവണ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് അനിയൻ ജോർജ്, കൂടാതെ അദ്ദേഹം കാൻജ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. അനിയൻ ജോർജ് പ്രസിഡന്റ് ആയി വരുന്ന കാലഘട്ടം ഫോമയുടെ സുവർണ കാലമായിരിക്കുമെന്ന് ട്രഷറർ വിജേഷ് കാരാട്ട് പറഞ്ഞു.കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ അഭിമാനമായ  അനിയൻ ജോർജിന് എല്ലാവിധ ആശംസകളും നേരുന്നതായി കാൻജ് എക്സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്ഠേന  അറിയിച്ചു. 

വളരെ അഭിമാനത്തോടെയാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അനിയൻ ജോർജിനെ നാമനിർദേശം ചെയ്യുന്നത് എന്നു ഫോമായുടെ മുൻ ജനറൽ സെക്രട്ടറിയും കാൻജ് ട്രസ്റ്റി ബോർഡ് മെംബറുമായ ജിബി തോമസ് മോളൊപ്പറമ്പിൽ  അഭിപ്രായപ്പെട്ടു. പ്രമുഖ സാമൂഹിക  സാംസ്കാരിക പ്രവർത്തകനും അമേരിക്കയിൽ വിവിധ രംഗങ്ങളിൽ നിറസാന്നിധ്യവുമായ അനിയൻ ജോർജ് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്, 

മലയാളി ഹെൽപ് ലൈൻ എന്ന കൂട്ടായ്‌മയിലൂടെ അതിന്റെ അമരക്കാരനായി  കോവിഡിന്റെ ഈ കാലത്ത് എല്ലാ മലയാളി സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമുള്ളവർക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം ഇപ്പോൾ.

2020 സെപ്റ്റംബർ  5,6,7 തീയതികളിൽ ഫിലാഡൽഫിയയിൽ വച്ചാണ്  ഫോമാ കൺവൻഷൻ അരങ്ങേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com