ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോയിലുള്ള ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയായിരുന്ന ഫാ. ഡാനിയൽ ജോർജിന്റെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ 37 വർഷങ്ങളായി ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയായി സേവനം ചെയ്തിട്ടുള്ള ഡാനിയൽ അച്ചൻ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നല്ലൊരു അഭ്യുദയകാംഷി ആയിരുന്നു. 

ഷിക്കാഗോ മലയാളി അസോസിയേഷൻ വർഷംതോറും നടത്തി വരുന്ന ക്രിസ്മസ് –പുതുവത്സര പരിപാടികളിൽ അച്ചൻ സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അതുപോലെ തന്റെ ഇടവക ജനങ്ങളുടെ പ്രോഗ്രാമുകളും സാന്നിധ്യവും അച്ചൻ ഉറപ്പുവരുത്താറുണ്ടായിരുന്നു. തന്റെ സ്നേഹ സമ്പന്നമായ ഇടപെടലും പെരുമാറ്റവും കൊണ്ട് ഷിക്കാഗോയിലെ മലയാളികളുടെ ഇടയിൽ തനതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡാനിയൽ അച്ചൻ.

അച്ചന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും ഇടവക ജനങ്ങളോടുമുള്ള അനുശോചനം ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു എന്നിവരും മറ്റ് ബോർഡ് മെംബേഴ്സും അറിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com