ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈ സ്റ്റേൺ ടൈം - യുഎസ്, കാനഡ) കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സൂം സംവാദം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. 

കോവിഡാനന്തര കേരളത്തിന്റെ വികസനത്തെക്കുറിച്ചും അതിൽ പ്രവാസികളുടെ ഭാഗധേയത്തെ കുറിച്ചും പ്രതിപക്ഷ നേതാവുമായി ആശയ വിനിമയം നടത്തും. കോവിഡ് പ്രതിസന്ധിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവിൽ പ്രവാസികളെയും ഒപ്പം കൂട്ടുന്നതിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാൻ വിവിധ മാർഗങ്ങൾ  സ്വീകരിക്കുന്നുണ്ട്. ഒപ്പം കേരള വികസനത്തിൽ അവരുടെ സഹകരണം വിപുലമാക്കാൻ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി അമേരിക്കയിലെ മലയാളികളുമായി ഒരു കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം.

നോർത്ത് അമേരിക്കയിലെ പ്രമുഖ  കൂട്ടായ്മയായ ഫൊക്കാനയുടെ സഹകരണത്തോടെ ഈ വിഡിയോ കോൺഫറൻസ് സംഘടിപ്പിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ,എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. 

ഈ  വിഡിയോ കോൺഫറൻസിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന്  ബി. മാധവൻ നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി എന്നിവർ അഭ്യർഥിച്ചു.

എല്ലാ അംഗങ്ങളും പ്രവാസി പ്രതിനിധികളും അഭ്യുദയകാംക്ഷികളും സംവാദത്തിൽ പങ്കെടുക്കണമെന്ന് അവർ  അഭ്യർത്ഥിച്ചു.

സൂം മീറ്റിംഗ് ലിങ്കുകൾ

https://us02web.zoom.us/j/85645576539?pwd=SzI5dEloMFRmdGw2Q2tJSENkRzFUQT09

Meeting ID: 856 4557 6539

Password: 889282

One tap mobile

+13017158592,,85645576539#,,,,0#,,889282# US (Germantown)

+13126266799,,85645576539#,,,,0#,,889282# US (Chicago)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com