ADVERTISEMENT

ന്യൂജഴ്സി∙ വേൾഡ് മലയാളി കൗൺസിലിന്റെ സിൽവർ ജൂബിലി ആഘോഷം പിറന്നാൾ ദിനമായ ജൂലൈ 4  ശനിയാഴ്ച  അമേരിക്കൻ സമയം രാവിലെ എട്ടിന് സൂം മീറ്റിങ്ങിലൂടെ  ലോകമെമ്പാടുള്ള അംഗങ്ങൾ സ്ഥാപക നേതാക്കളോടൊപ്പം  ദീപം തെളിയിച്ച് ആഘോഷിക്കുന്നു. 1995ൽ ന്യൂജഴ്സിയിൽ ജൂലൈ 1 മുതൽ 3 വരെ നടന്ന ലോക മലയാളി കൺവൻഷനിൽ ജന്മം കൊണ്ട വേൾഡ് മലയാളി കൗൺസിൽ വളർന്നു വലുതായി

ആഗോള തലത്തിൽ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി. വേൾഡ് മലയാളി കൗൺസിലിന്റെ ആരംഭത്തില്‍ നേതൃത്വം നൽകിയ  നേതാക്കളോടും, അതിനു ദൃക്സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ ഒരേ മനസ്സോടെ  ആഘോഷിക്കുമ്പോൾ  സൂം മീറ്റിങ്ങിലുടെയുള്ള  നിങ്ങളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്നും തഥവസരത്തിൽ ലോകമെമ്പാടുള്ള വേൾഡ് മലയാളി കൗൺസിൽ  അംഗങ്ങൾ അവരവരുടെ വീടുകളിൽ  ദീപം തെളിയിക്കുന്നതിൽ നിങ്ങളും കുടുംബസമേതം പങ്കാളികളാകണമെന്നും സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു.

പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ രുപീകരണത്തിൽ പങ്കാളികളും, നേതൃനിരയിൽ നമ്മെ നയിക്കുകയും ചെയ്ത നമ്മെ വിട്ടുപിരിഞ്ഞ ആദരണീയരായ  ടി.എൻ.ശേഷൻ,കെ.പി.പി.നമ്പ്യാർ, പത്മ ഭൂഷൺ ഡോക്ടർ ഇ.സി.ജി.സുദർശൻ, ഡോ.ഡി.ബാബുപോൾ, ഡോ.ശ്രീധർകാവിൽ, ശ്രീ.അയ്യപ്പപണിക്കർ ഡോ.പോളി മാത്യൂ,   മുകുൾ ബേബികുട്ടി,സാം മാത്യു, സെബാസ്റ്റ്യൻ ചക്കുപുരക്കൽ, തിരുവല്ല ബേബി, യോഹന്നാൻ ശങ്കരത്തിൽ, ജോർജ്ജ് വിളങ്ങപ്പാര, ജോൺ കൊച്ചു കണ്ടത്തിൽ തുടങ്ങിയ പ്രമുഖരെ അനുസ്മരിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നു. കൂടാതെ കോവിഡ് മഹാമാരിയിൽ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ  ആരംഭത്തിൽ  പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം മധു, മുൻമന്ത്രി എം.എ.ബേബി,  പ്രമുഖ പത്രപ്രവർത്തകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, നമ്മുടെ നേതാക്കൾ  കൂടാതെ നമ്മുടെ അംഗങ്ങളും പ്രശസ്തരുമായ സുപ്രീം കോടതി ജഡ്ജി. കുര്യൻജോസഫ്,  ഡോ.ജെ.അലക്സാണ്ടർ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, അംബാസഡർ.  ടി.പി.ശ്രീനിവാസൻ എന്നിവർ പങ്കെടുക്കുന്നു. ആഘോഷപരിപാടികളിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഗ്ലോബൽ സെക്രട്ടറി ജനറൽമാരായ സി.യു. മത്തായി, ജെ.കില്ല്യൻ എന്നിവർ സംയുക്തമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കൻ മലയാളികളെയും അമേരിക്ക റീജിയണൽ, പ്രവിൻഷ്യൽ ഭാരവാഹികളെയും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളെയും ഇ പരിപാടികളിൽ പങ്കെടുക്കുവാൻ ആഹ്വാനം ചെയ്യുന്നതായി അഡ്‌വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, ചെയർമാൻ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ  മുതലായവർ സ്നേഹപൂർവ്വം അറിയിക്കുന്നതായി പറഞ്ഞു. 

ഗ്ലോബൽ ചെയർമാൻമാരായ ഡോക്ടർ എ. വി. അനൂപ്, ഡോ. പി. എ. ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റുമാരായ ജോണി കുരുവിള, ഗോപാല പിള്ളൈ മുതലായവയർ പരിപാടികൾ വൻ വിജയമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഗ്ലോബൽ മലയാളികളെ പരിപാടികളിൽ പങ്കെടുക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡബ്ല്യുഎംസി സിൽവർ ജൂബിലി ആഘോഷകമ്മിറ്റി അംഗങ്ങൾ

ആൻഡ്രൂ പാപ്പച്ചൻ                             

പ്രിയദാസ് 

ആലക്സ് കോശി                                      .

ജോർജ്ജ് ജേക്കബ് 

ഐസക് ജോൺ പട്ടാണിപറമ്പിൽ 

ഡോ. ഇബ്രാഹിം ഹാജി 

ഡോ. എ.വി.അനൂപ്,                                   

ജോണി കുരുവിള 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com