ADVERTISEMENT

അർക്കൻസാസ് ∙ ആറു വയസ്സുള്ള ലിറ്റിൽ ജേർണി ബ്രോക്ക്മാൻ ഡേ കെയറിൽ എത്തിയത് മനോഹരമായ ടീഷർട്ട് ധരിച്ചിട്ടായിരുന്നു. പക്ഷേ ടീ ഷർട്ടിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന് എഴുതിയിരുന്നത് ഹിസ് കിഡ്സ് ലേണിങ്ങ് സെന്റർ അധികൃതർക്ക് രസിച്ചില്ല. സ്കൂളിൽ ഇരിക്കുന്നത് അനുവദിക്കാതെ വീട്ടിലേക്കു പറഞ്ഞയച്ചു.

കുട്ടിയുടെ അഭിമാനത്തിന് ക്ഷതം ഏൽപിച്ചുവെന്നും കുട്ടി വളരെ ദുഃഖിതയാണെന്നും മാതാവ് ഡെവൽ ബ്രോക്ക്മാൻ പറഞ്ഞു.  കുട്ടി ധരിച്ചിരുന്ന ടീ ഷർട്ടിൽ സത്യമാണ് എഴുതിയിരുന്നതെന്നും അതിൽ യാതൊരു തെറ്റുമില്ലായിരുന്നുവെന്നുമാണ് മാതാവ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

ചെറിയ കുട്ടികളുടെ മനസ്സിൽ ജാതി സ്പർധ ജനിപ്പിക്കുന്നതിനേ ഇത്തരം പ്രവർത്തനങ്ങൾ ഇടയാക്കുക എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് സഹപാഠികളെ കാണാത്തതിന് കുട്ടി നിലവിളിച്ചുവെന്നും കുട്ടിയെ ആശ്വസിപ്പിക്കാൻ വളരെ ബുദ്ധിമുട്ടിയെന്നും മാതാവ് പറഞ്ഞു.

എന്നൽ സംഭവത്തെക്കുറിച്ചു പ്രതികരിക്കുവാൻ സ്കൂൾ ഡയറക്ടർ പട്രീഷ ബൗൺ വിസമ്മതിച്ചു. ഡെ കെയർ മാതാപിതാക്കളുടെ രാഷ്ട്രീയ താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്ഥലമല്ല എന്നു ഡയറക്ടർ എഴുതി തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ കുറിച്ചുള്ള ചർച്ച ഇവിടെ സജീവമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com