ADVERTISEMENT

വാഷിങ്ടൻ∙ ചൈനയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കോവിഡ് എന്നാണു ട്രംപിന്റെ വാദം. പുതിയ വ്യാപാര കരാറുമായി മുന്നോട്ടു പോകാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് ഒരിക്കലും സംഭവിക്കാന്‍ സാധ്യതിയില്ലാത്ത മഹാമാരി ചൈനയില്‍ നിന്നുണ്ടായത് എന്നാണ് ട്രംപിന്റെ വാദം.

‘‘ചൈനയില്‍ നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു. അതിന്റെ മഷി ഉണങ്ങും മുന്‍പാണ് ഇതു സംഭവിച്ചത്,”.– ട്രംപ് പറഞ്ഞു. കോവിഡിന് പിന്നില്‍ ചൈനയുടെ ആസൂത്രി നീക്കമാണെന്ന തരത്തില്‍ നേരത്തേയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയിലുള്‍പ്പെടെ കോവിഡ് കനത്ത നാശനഷ്ടമുണ്ടാക്കുന്നത് കാണുമ്പോള്‍ തനിക്ക് ചൈനയോടുള്ള ദേഷ്യം ഇരട്ടിച്ചു വരികയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് ചൈനീസ് കമ്പനിക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കോവിഡിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിച്ച ട്രംപിന്റെ നടപടി ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ കോവിഡ് പടര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അമേരിക്ക തങ്ങളുടെ ഭാഗത്തു നിന്നുമുള്ള ഒരു നിര്‍ദ്ദേശവും കേള്‍ക്കാന്‍ തയാറായിരുന്നില്ലെന്നും ചൈന പറഞ്ഞിരുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതെന്നും ചൈന ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com