ADVERTISEMENT

ന്യൂയോർക്ക് ∙ ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ്-19 നു കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍. അടുത്തയാഴ്ചയ യുഎൻ വിദഗ്ധ സംഘം കൊറോണയുടെ ഉത്ഭവം സംബന്ധിച്ചു നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചൈനയിലെത്തും.

‘മൃഗങ്ങളില്‍ നിന്ന് കൊറോണ വൈറസ് മനുഷ്യരില്‍ എത്തിയതാണോ എന്നറിയാന്‍ വിശദമായ അന്വേഷണമാണ് വേണ്ടത്. സമഗ്രമായ പഠനം നടത്തേണ്ടത് ഉണ്ട്. കോവിഡിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ യുഎൻ സംഘം ചൈനയിലെത്തുന്നതിന് ജനുവരി 29 ന് യുഎൻ ഡയറക്ടറും ചൈനീസ് പ്രസിഡന്റും തമ്മില്‍ ധാരണയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com